ഇന്ത്യയുടെ ആദ്യ വനിതാ സുപ്രീംകോടതി ജഡ്ജിയായ എം.ഫാത്തിമാബീവിയ്ക്ക് പത്മഭൂഷണ്‍ നല്കിയ ആദരിച്ച കേന്ദ്രതീരുമാനത്തെ ശ്ലാഘിച്ച് കെ. സുരേന്ദ്രന്. ജീവിതത്തില്‍ സ്വന്തമായ പാത വെട്ടിത്തുറന്ന പ്രഗത്ഭ വനിതയാണ് ഫാത്തിമാബീവി. അവര്‍ക്ക് പത്മഭൂഷണ്‍ പ്രഖ്യാപിച്ചത് അവരുടെ മഹത്വത്തിന് നല്കിയ അര്‍ഹമായ അംഗീകാരം തന്നെയാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന് പറഞ്ഞു.
അവരുടെ ജീവിതം തന്നെ. നീതിയോടും തുല്യതയോടും അവര്‍ പുലത്തിയിരുന്ന പ്രതിബദ്ധതയ്ക്ക് ഉദാഹരണമാണ്. അത് ഇപ്പോഴും നമ്മെ പ്രചോദിപ്പിക്കുകയാണെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
1989ല്‍ ആണ് ഫാത്തിമ ബീവി സുപ്രീംകോടതിയില്‍ നിയമിക്കപ്പെടുന്നത്. 2023 നവമ്പറിലാണ് ഫാത്തിമ ബീവി മരണപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: