ഐതിഹ്യപ്രസിദ്ധമാണ് തമിഴകത്തെ രാമേശ്വരവും രാമനാഥസ്വാമി ക്ഷേത്രവും. രാമരാവണ യുദ്ധശേഷം പാപപരിഹാരാര്‍ഥം ഭഗവാന് ശ്രീരാമന് മഹാദേവനെ പൂജിച്ചത് ഇവിടെയാണ്. ദ്വാദശ ജ്യോതിര്‍ലിംഗ ക്ഷേത്രങ്ങളില്‍ ഒന്നെന്ന പ്രത്യേകതയുമുണ്ട് രാമനാഥസ്വാമി ക്ഷേത്രത്തിന്. ക്ഷേത്രനിര്മിതിയിലെ വാസ്തുവൈഭവമുള്പ്പെടെ രാമേശ്വരത്തെ് വിസ്മയക്കാഴ്ചകള്‍ ഏറെയാണ്. 64 പുണ്യതീര്ഥങ്ങള് ഇവയില്‍ പെടുന്നു. ഇവയില്‍ 21 എണ്ണം ക്ഷേത്ര മതില്കെട്ടിന് അകത്താണ്.
ക്ഷേത്രത്തിനരികെ കടലോരത്താണ് അഗ്നിതീര്‍ഥം. സീതാദേവിയുടെ അഗ്നിപരീക്ഷയുമായി ബന്ധപ്പെട്ടിരിക്കുന്നു അഗ്നിതീര്ഥത്തിന്റെ ഐതിഹ്യം. അഗ്നിപരീക്ഷാവേളയില് സീതാദേവിയെ സ്പര്‍ശിച്ച പാപം മാറാന്‍ അഗ്നിദേവന് കടലില്‍ സ്നാനം നടത്തി ശിവനെ ഭഗവാനെ പ്രാര്‍ഥിച്ചു മറഞ്ഞത് ഇവിടെയാണെന്നും പറയപ്പെടുന്നു. പാപങ്ങളകലാന്‍ അഗ്നിതീര്ഥത്തില് മുങ്ങിയ ശേഷമേ ക്ഷേത്രത്തിനകത്തു കയറി ശിവദര്‍ശനം നടത്താവൂ എന്നും വിശ്വാസമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: