കൊച്ചി: ഭാരതീയ മസ്ദൂര്‍ സംഘം (ബിഎംഎസ്) ഇരുപതാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തെ പ്രധാന തൊഴില്‍ മേഖലകളെക്കുറിച്ച് നാല് സെമിനാറുകള്‍ സംഘടിപ്പിക്കും. സര്‍വീസ് മേഖല, പൊതുമേഖല സ്ഥാപനങ്ങള്‍, സ്വകാര്യവ്യവസായം, അസംഘടിത തൊഴില്‍ മേഖലയിലെ വിഷയങ്ങള്‍ എന്നിവയെക്കുറിച്ച് തിരുവനന്തപുരം, കൊച്ചി, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിലാണ് സെമിനാറുകള്‍ നടത്തുന്നത്.
‘പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രതിസന്ധിയും പരിഹാരങ്ങളും’ എന്ന വിഷയത്തെക്കുറിച്ചുളള സെമിനാര്‍ 28ന് രാവിലെ 10.30ന് കേന്ദ്രമന്ത്രി വി. മുരളീധരന് ഉദ്ഘാടനം ചെയ്യും. കൊച്ചിയിലെ തൊഴിലാളി പഠന ഗവേഷണ കേന്ദ്രത്തിലാണ് പരിപാടി. സെമിനാറില്‍ മുന്‍ മന്ത്രി ആന്റണി രാജു, മാധ്യമ പ്രവര്ത്തകന് ഡോ. സെബാസ്റ്റ്യന്‍ പോള്‍, സാമ്പത്തിക വിദഗ്ധന്‍ ഡോ. പ്രയേഷ് സി.വി., ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് സി. ഉണ്ണികൃഷ്ണന് ഉണ്ണിത്താന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: