പാട്ന : രഞ്ജി ട്രോഫിയില്‍ ബിഹാറിനെതിരെ കേരളത്തിന് ആദ്യ ദിവസം ബാറ്റിംഗ് തകര്‍ച്ച. വെളിച്ച കുറവ് മൂലം മത്സരം നേരത്തേ അവസാനിക്കുമ്പോള്‍ കേരളം 203-9 എന്ന നിലയിലാണ്.
കേരളത്തിന്റെ പ്രധാനപ്പെട്ട ബാറ്റര്‍മാര്‍ ആരും തിളങ്ങിയില്ല.ശ്രേയസ് ഗോപാല്‍ ആണ് കേരളത്തെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.ശ്രേയസ് ഗോപാല്‍ പുറത്താകാതെ 113റണ്‍സുമായി ക്രീസിലുണ്ട്. 196 പന്തില്‍ നിന്നാണ് ശ്രേയസ് 113 റണ്‍സ് എടുത്തത്. 17 ഫോറും 1 സിക്സും താരത്തിന്റെ ഇന്നിംഗ്സില്‍ ഉള്‍പ്പെടുന്നു.
റണ്‍സെടുക്കാതെ അഖിനും ക്രീസില്‍ ഉണ്ട്. ബീഹാറിനായി ഹിമാന്‍ഷു സിംഗ് നാല് വിക്കറ്റ് വീഴ്ത്തി.
സഞ്ജു സാംസണ് കളിക്കുന്നില്ല
പ്രതികരിക്കാൻ ഇവിടെ എഴുതുക: