മെല്‍ബണ്‍: നാളെ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ അരൈന സബലെങ്കയും ചിന്‍വെന്‍ ചങ്ങും ഏറ്റുമുട്ടും. അമേരിക്കന്‍ കരുത്തുമായെത്തിയ കോക്കോ ഗൗഫിനെ തോല്‍പ്പിച്ചാണ് നിലവിലെ ചാമ്പ്യന്‍കൂടിയായ സബലെങ്കയുടെ ഫൈനല്‍ പ്രവേശം. കരിയറിലെ ആദ്യ ഗ്രാന്‍ഡ് സ്ലാം ഫൈനല്‍ ചങ് ഉറപ്പാക്കിയത് ഡയാന യസ്ട്രേംസ്കയെ കീഴടക്കിയാണ്.
നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു രണ്ട് ഫൈനലിസ്റ്റുകളുടെയും കുതിപ്പ്. ഗൗഫിനെതിരെ അല്‍പ്പം പാടുപെട്ടാണ് സബലെങ്ക വിജയിച്ചത്. ആദ്യ സെറ്റ് പോരാട്ടം ടൈബ്രേക്കറിലൂടെയാണ് നിര്‍ണയിച്ചത്. രണ്ടാം സെറ്റിലും വലിയ വെല്ലുവിളിക്കു ശേഷമാണ് സബലെങ്ക സെറ്റും ഫൈനല്‍ ബെര്‍ത്തും ഉറപ്പാക്കിയത്. സ്കോര്‍: 7-6(7-2), 6-4
അട്ടിമറികള്‍ നടത്തിയ മുന്‍ റൗണ്ടിലെ കരുത്തുമായെത്തിയ യസ്ട്രേംസ്കയെ നേരിട്ടുള്ള സെറ്റിന് വീഴ്ത്തിയ ചങ് കരിയറിലെ ആദ്യ മേജര്‍ കിരീടം സ്വപ്നം കണ്ടാണ് നാളെ കലാശപ്പോരിനിറങ്ങുക. യസ്ട്രേംസ്കയുടെ വെല്ലുവിളിയെ അതിജീവിച്ചെങ്കിലും ഫൈനലില്‍ ഇത്തവണത്തെ ഏറ്റവും വലിയ താരത്തെയാണ് ചങ്ങിന് നേരിടേണ്ടത്. സ്കോര്‍: 6-4, 6-4
പ്രതികരിക്കാൻ ഇവിടെ എഴുതുക: