തിരുവനന്തപുരം: സംസ്‌കാര്‍ ഭാരതിയുടെ കലാസാധക സംഗമം ഫെബ്രുവരി ഒന്ന് മുതല്‍ നാല് വരെ ബെംഗളൂരു ശ്രീശ്രീ രവിശങ്കര്‍ ആശ്രമത്തില്‍ നടക്കും. മൈസൂര്‍ രാജാവ് യദുവീര്‍ വാദിയാര്‍, വിജയനഗര സാമ്രാജ്യത്തിന്റെ പിന്‍ഗാമിയായ ശ്രീകൃഷ്ണദേവരായര്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. നാടന്‍ കലാകാരി പദ്മശ്രീ മഞ്ഞമ്മ ജോഗ്തി, തബല വാദകന്‍ രവീന്ദ്ര യാഗവല്‍, ചരിത്രകാരന്‍ ഡോ. വിക്രം സമ്പത്ത് എന്നിവരും പങ്കെടുക്കും.
കലയിലൂടെയും സാഹിത്യത്തിലൂടെയും സമന്വയം എന്ന പ്രമേയത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാ,സാഹിത്യ പ്രതിഭകളും സന്ദേശങ്ങള്‍ നല്കും. വിവിധ സെഷനുകളിലായി സെമിനാറുകള്‍, സ്റ്റേജ് അവതരണങ്ങള്‍, പ്രദര്‍ശനങ്ങള്‍ എന്നിവയും സമരസത ഘോഷയാത്രയും ഉണ്ടായിരിക്കും. ചിത്രരചന, ഫോട്ടോഗ്രാഫി, കാലിയോഗ്രാഫി, രംഗോലി എന്നിവയുടെ പ്രദര്‍ശനങ്ങള്‍ സംഘടിപ്പിക്കും.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ കലാകാരന്മാര്‍ സംഘനൃത്തം അവതിപ്പിക്കും. കഥ, സംഗീതം, നൃത്തം, വാദ്യോപകരണങ്ങള്‍ എന്നിവയുടെ അവതരണവും ഉണ്ടായിരിക്കും. മൂന്ന്, നാല് തീയതികളില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ഭാഗവത് ഭാരതമുനി സമ്മാന്‍ സമര്‍പ്പിക്കുകയും ദൃശ്യകലയിലും നാടന്‍ കലയിലും പ്രശസ്തരായ കലാകാരന്മാരെ ആദരിക്കുകയും ചെയ്യും. നാലിന് കലാസാധക സംഗമം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: