Categories: India

കാശിയില്‍ വിശ്വനാഥ ക്ഷേത്രം തകര്‍ത്തിട്ടാണ് പള്ളി പണിതത് നിരവധി തെളിവുകള്‍ സഹിതം ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട്

Published by

ന്യൂദല്‍ഹി: കാശി ജ്ഞാന്‍വാപി മസ്ജിദ് നിലനില്‍ക്കുന്ന ഇടത്ത് ഉണ്ടായിരുന്നത് വലിയ ഹിന്ദുക്ഷേത്രമായിരുന്നുവെന്ന് കേന്ദ്രപുരാവസ്തു വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. വാരാണസി ജില്ലാ കോടതിയുടെ നിര്‍ദേശ പ്രകാരം എഎസ്ഐ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഹര്‍ജിക്കാര്‍ പുറത്തുവിടുകയായിരുന്നു.

നിലവിലുള്ള കെട്ടിടത്തിന് മുമ്പ് അവിടെ വലിയൊരു ഹിന്ദു ക്ഷേത്രമുണ്ടായിരുന്നതായി എഎസ്‌ഐ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പറയാനാകുമെന്നും നിര്‍ണായക കണ്ടെത്തലാണിതെന്നും വിഷ്ണു ശങ്കര്‍ ജെയ്ന്‍ പറഞ്ഞു. ഗ്യാന്‍വാപി പള്ളിയുടെ പടിഞ്ഞാറന്‍ മതില്‍ ഹിന്ദു ക്ഷേത്രത്തിന്റേതാണെന്നും വിഷ്ണു ശങ്കര്‍ അവകാശപ്പെട്ടു. ദേവനാഗിരി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലെ 34 ഹിന്ദു ലിഖിതങ്ങളും പള്ളിയില്‍ കണ്ടെത്തിയതായി വിഷ്ണു ശങ്കര്‍ പറയുന്നു. ക്ഷേത്ര തൂണുകളിലെ ചിഹ്നങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമങ്ങളും നടന്നതായി വിഷ്ണു ശങ്കര്‍ കൂട്ടിച്ചേര്‍ത്തു.

. മുഗള്‍ ചക്രവര്‍ത്തി ഔരംഗസേബിന്റെ കാലത്ത് അവിടെ നിലനിന്നിരുന്ന വിശ്വനാഥ ക്ഷേത്രം തകര്‍ത്തിട്ടാണ് അതിന് മുകളില്‍ പള്ളി പണിതത് എന്ന് അസന്ദിഗ്ധമായി തെളിയിക്കുന്ന നിരവധി തെളിവുകള്‍ ആണ് 839 പേജുള്ള റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്.

അതില്‍ പരാമര്‍ശിക്കുന്ന ഏതാനും പ്രധാനപ്പെട്ട തെളിവുകള്‍

• തകര്‍ക്കപ്പെട്ട ക്ഷേത്രത്തില്‍ ഒരു വലിയ നടുത്തളം ഉണ്ടായിരുന്നു. അതിന് പുറമെ കിഴക്കും, പടിഞ്ഞാറും, തെക്കും, വടക്കുമായി നാല് ചേമ്പറുകള്‍ വേറെയും ഉണ്ടായിരുന്നു. ഇതില്‍ വടക്കും തെക്കും പടിഞ്ഞാറും ഉള്ള ചേമ്പറുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. എന്നാല്‍ കിഴക്കേ ചേംബര്‍ നിശ്ശേഷം തകര്‍ക്കപ്പെട്ടിരിക്കുന്നു. അവിടം നിരപ്പാക്കി മുകളില്‍ കല്ല് പാകിയിരിക്കുന്നു.

• മുകളില്‍ പരാമര്‍ശിച്ച നടുത്തളം ഇപ്പോള്‍ പള്ളിയുടെ നടുത്തളം ആയിരിക്കുന്നു. പഴയ ക്ഷേത്രത്തിന്റെ അതേ അലങ്കാരപ്പണികളോടും കൊത്തു പണികളോടും കൂടിയ അതേ ഭിത്തികള്‍ തന്നെയാണ് ഇപ്പോഴും ആ നടുത്തളത്തിന് ഉള്ളത്. മൃഗങ്ങളുടെ രൂപങ്ങളും കൊത്തുപണികള്‍ നിറഞ്ഞ ആര്‍ച്ചുകളും ഭാഗികമായി തകര്‍ക്കപ്പെട്ടിട്ടുണ്ട്.

• നിലവിലെ പര്യവേഷണത്തിന്റെ ഭാഗമായി 34 ശിലാലിഖിതങ്ങളും 32 മുദ്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവ എല്ലാം തന്നെ മുന്നേ പള്ളിക്ക് മുന്നേ നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ ഭാഗമായിരുന്നു എന്ന് സ്ഥിരീകരിച്ചു

• ഈ ശിലാ ലിഖിതങ്ങളില്‍ മൂന്ന് ദേവതകളുടെ പേരുകള്‍ തിരിച്ചറിയാന്‍ കഴിഞ്ഞു. ജനാര്‍ദനന്‍, രുദ്രന്‍, ഉമാമഹേശ്വരന്‍ എന്നിവയാണ് ആ പേരുകള്‍. ‘മഹാ മുക്തിമണ്ഡപം’ എന്ന വാക്ക് ഈ ശിലാലിഖിതങ്ങളില്‍ മൂന്നിടത്ത് കണ്ടെത്തി.

• പള്ളിക്കകത്ത് ഏതാനും പേര്‍ഷ്യന്‍അറബിക് ശിലാലിഖിതങ്ങളും കണ്ടെത്തിയിട്ടുണ്ട്. അവ വ്യക്തമായി പറയുന്നത് പള്ളി സ്ഥാപിക്കപ്പെട്ടത് ഔരംഗസേബിന്റെ ഇരുപതാം ഭരണ വര്‍ഷത്തില്‍ ആണ് എന്നാണ്. അതായത് ക്ഷേത്ര ധ്വംസനം നടന്നത് പതിനേഴാം നൂറ്റാണ്ടില്‍ ആണെന്ന് വ്യക്തം.

• അനവധി ശാസ്ത്രീയ പഠനങ്ങളുടെ ഫലങ്ങള്‍ അവിടെ നിലനിന്നിരുന്ന പ്രാചീന ശിവ ക്ഷേത്രത്തിന്റെ ചരിത്രം തീര്‍ച്ചപ്പെടുത്തുന്നു.

• പള്ളിയുടെ പടിഞ്ഞാറേ അറയും പടിഞ്ഞാറെ ഭിത്തിയും പൂര്‍ണമായും പഴയ ക്ഷേത്രത്തിന്റെ നിര്‍മിതി തന്നെയാണ് നിലവിലും നിലനില്‍ക്കുന്നത്.

• പള്ളിയുടെ അനേകം തൂണുകളും ചതുരസ്തംഭങ്ങളും പഴയ ക്ഷേത്രത്തിന്റേത് ആയിരുന്നു എന്ന് സ്ഥിരീകരിച്ചു.

• നിലവറയിലെ അനേകം കൊത്തു പണികള്‍ മുന്‍പ് നിലനിന്നിരുന്ന ക്ഷേത്രത്തിന്റേത് തന്നെ ആയിരുന്നു എന്ന് സ്ഥിരീകരിച്ചു.

• പ്രധാന പ്രാര്‍ത്ഥന അറയുടെ നിര്‍മാണത്തിന് വേണ്ടി നിലനിന്നിരുന്ന ക്ഷേത്രത്തിന്റെ കൊത്തു പണികളോടു കൂടിയ തൂണുകള്‍ ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അവയില്‍ ചില്ലറ രൂപമാറ്റങ്ങളും വരുത്തിയിട്ടുണ്ട്. തൂണുകളില്‍ മണികള്‍ കൊത്തി വെച്ചിട്ടുണ്ട്. ചതുര സ്തംഭങ്ങളുടെ നാല് ഭാഗത്തും ചിരാതുകള്‍ കത്തിച്ചു വെക്കാനുള്ള ചെറിയ പൊത്തുകളുണ്ട് (ിശരവല)െ.

• നിലവറകളുടെ നിര്‍മാണത്തിലും ക്ഷേത്രത്തിന്റെ പഴയ തൂണുകള്‍ ഉപയോഗിക്കപ്പെട്ടിരിക്കുന്നു.

• ട2 നിലവറയില്‍ ഹിന്ദു ദേവതകളുടെ രൂപം കൊത്തിയ കെട്ടിടാവശിഷ്ടങ്ങള്‍ കുഴിച്ചു മൂടപ്പെട്ട നിലയില്‍ കണ്ടെത്തി.

• വടക്കേ അറയില്‍ നടത്തിയ ഏൃീൗിറ ജലിലേൃമശേിഴ ഞമറമൃ ടൗൃ്‌ല്യ യില്‍ 12 മീറ്റര്‍ ആഴത്തിലും വടക്കേ വാതിലിന്റെ ഭാഗത്തേക്ക് ചെരിവും ഉള്ള ഒരു നേര്‍ത്ത തുള കണ്ടെത്തി. വെട്ടുളികള്‍ അടിച്ചു കയറ്റി പൊളിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടത് ആവാം.

• നടുത്തളത്തിലേക്ക് ഉള്ള പാസേജില്‍ വാതിലിനടുത്തായി സമാനമായ മറ്റൊരു തുള കുമ്മായം നിറച്ച് മൂടിയ നിലയിലും കണ്ടെത്തി.

• പ്രധാന നടുത്തളത്തിലേക്കുള്ള പടിഞ്ഞാറു വശത്തെ പ്രവേശന കവാടം ഭിത്തി പണിത് അടച്ച നിലയിലാണ്. ആ ഭിത്തിക്ക് മറുവശത്താണ് ഖിബ്‌ല നിര്‍മിക്കപ്പെട്ടിട്ടുള്ളത്.

• പടിഞ്ഞാറെ അറയുടെ കിഴക്കേ പകുതി ഇപ്പോഴും പഴയ ക്ഷേത്ര നിര്‍മിതി തന്നെ നിലനില്‍ക്കുന്നു.

• കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ഭാഗങ്ങളിലേക്കുള്ള നാല് അറകള്‍ക്കും നടുത്തളത്തിനും നാല് ദിശകളിലേക്കും കവാടങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടുത്തളത്തിന്റെയും വടക്ക്, തെക്ക് അറകളുടെയും പടിഞ്ഞാറോട്ട് ഉള്ള കവാടങ്ങള്‍ ഭിത്തി കെട്ടി അടച്ച നിലയിലാണ്.

• വടക്ക്, തെക്ക് അറകളിലേക്കുള്ള ആര്‍ച്ചുകള്‍ മേല്‍ക്കൂരയിലേക്കുള്ള പടവുകള്‍ ആയി രൂപാന്തരം വരുത്തിയിരിക്കുന്നു. ഇതില്‍ വടക്ക് വശത്തുള്ള പടവുകള്‍ ഇപ്പോഴും ഉപയോഗിക്കുന്നു.

• സെപ്റ്റംബര്‍ 2, 1669ന് ചക്രവര്‍ത്തിയുടെ ഉത്തരവ് പ്രകാരം കാശി വിശ്വനാഥ ക്ഷേത്രം തകര്‍ക്കപ്പെട്ടതായി ഔരംഗസേബിനു റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഞലള: (ഖമറൗചമവേ ടമൃസമൃ (േൃ.) 1947, ങമമശെൃശഅ/മൃിഴശൃശ, ു. 55).

• 1316 നൂറ്റാണ്ടുകള്‍ക്ക് ഇടയില്‍ കാലഗണന നിര്‍ണയിക്കപ്പെട്ട ഒരു വെണ്ണക്കല്ലില്‍ തീര്‍ത്ത ശിവലിംഗവും അടക യുടെ പര്യവേഷണത്തില്‍ പടിഞ്ഞാറെ അറയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു.

• 613 നൂറ്റാണ്ടുകള്‍ക്ക് ഇടയില്‍ നിര്‍മിക്കപ്പെട്ട വിഷ്ണുരൂപവും ട2 നിലവറയില്‍ നിന്ന് കണ്ടെടുക്കപ്പെട്ടു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by