കൊച്ചി : കേരള സന്ദര്‍ശനത്തിനായി ശ്രീ ശ്രീ രവിശങ്കര്‍ ഫെബ്രുവരി 16- ന് കണ്ണൂരിലെത്തും. മൂന്ന് ദിവസങ്ങളിലായി കണ്ണൂര്‍, തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലും വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. സംഘര്‍ഷ രഹിതമായ ജീവതം, ലഹരി മുക്ത ഇന്ത്യ, മെഡിറ്റേഷന്റെ പ്രധാന്യം എന്നിവ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിപുലമായ പരിപാടികള്‍ ആണ് അദ്ദേഹത്തിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ആര്‍ട്ട് ഓഫ് ലിവിങ് സംഘടിപ്പിട്ടുള്ളത്.
ആര്‍ട്ട് ഓഫ് ലിവിങ് കണ്ണൂരില്‍ 5000 ല്‍ അധികം പേരുടെ ഹാപ്പിനെസ് മഹോത്സവ് നടത്തുണ്ട്. 16 ന് രാവിലെ ഇതിന്റെ സമാപന പരിപാടിയില്‍ ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുക്കും. നായനാര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ വെച്ച് കോഴ്‌സില്‍ പങ്കെടുത്തവരുമായി അദ്ദേഹം സംവദിക്കും. അന്നേദിവസം വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ആയിരക്കണക്കിന് യുവജനങ്ങളുമായി ആശയവിനിമയം നടത്തും.
17 – ന് രാവിലെ ഗിരിദീപം കണ്‍വെന്‍ഷന്‍ സെന്ററില്‍ ഹാപ്പിനെസ്സ് മഹോത്സവം ചെയ്ത നാലായിരത്തിലധികം ത്തിലധികം പേരെ അഭിസംബോധന ചെയ്യും. 18 ന് രാവിലെ കൊച്ചി അങ്കമാലി അഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ടൈം ലെസ് വിസ്ഡം, അണ്‍റാവല്ലിങ് ദ സീക്രട്ട്‌സ് എന്ന ജ്ഞാനാധിഷ്ഠിത പരിപാടിയില്‍ പ്രഭാഷണം നടത്തും. വൈകുന്നേരം നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ് മൈതാനിയില്‍ കേരളം മെഡിറ്റേറ്റ്‌സ് വിത്ത് ഗുരുദേവ് എന്ന ജ്ഞാന, ധ്യാന സംഗീതസന്ധ്യയില്‍ കേരളത്തിലെ പ്രമുഖവ്യക്തികള്‍ഉള്‍പ്പെടെ ഒരുലക്ഷത്തോളം വരുന്ന ആളുകളെ അദ്ദേഹം ധ്യാനത്തിലേക്ക് നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക