തിരുവനന്തപുരം : ബാര്‍കോഴക്കേസ് ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകത്തുക. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കേരള കോണ്‍ഗ്രസ്(എം) നേതാവ് കെ.എം. മാണിയുടെ ആത്മകഥ ഇന്ന് പുറത്തിറങ്ങും. മുഖ്യമന്ത്രി പിണറായി വിജയനാണ് ആത്മകഥയുടെ പ്രകാശനം നിര്‍വഹിക്കുന്നത്. ചടങ്ങിലേക്ക് ഒരു കോണ്‍്ഗ്രസ് നേതാവിന് പോലും ക്ഷണമില്ല. യുഡിഎഫില്‍ നിന്ന് കെ.എം. മാണിക്ക് മാത്രമാണ് ക്ഷണമുള്ളത്.
കെ.എം. മാണി മരിക്കുന്നതിന് ആറ് മാസം മുമ്പ് എഴുതിയ ആത്മകഥയാണ് ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്നത്. എന്നാണ് കെ.എം. മാണി ഫൗണ്ടേഷന് അറിയിച്ചിരിക്കുന്നത്. തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ നാളുകള്‍ക്ക് കാരണക്കാര്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന് കുറിച്ചു വച്ചിരിക്കുകയാണ് മാണി ആത്മകഥയില്‍.
ബാര്‍കോഴക്കേസിന് പിന്നില്‍ കോണ്‍ഗ്രസ്സില്‍ തന്നെയുള്ള ചില നേതാക്കളാണുള്ളത്. രമേശ് ചെന്നിത്തലയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് ഒരു കോണ്‍ഗ്രസ് നേതാവ് ത്ന്നെ സമീപിച്ചു. അതിന് വിലകല്‍പ്പിച്ചില്ല. ഇതോടെ ബാര്‍ക്കോഴ ആരോപണം ഒരു വടിയായി തനിക്കെതിരെ കോണ്‍ഗ്രസ് ഉപയോഗിച്ചു. ആരോപണം ഉണ്ടാവാന്‍ കാത്തിരുന്നത് പോലെയാണ് ചെന്നിത്തലയും പ്രവര്‍ത്തിച്ചത്. അടിയന്തരകാര്യം എന്നതുപോലെ തനിക്കെതിരെ വിജിലന്‍സ് അന്വേഷണവും പ്രഖ്യാപിച്ചു. ഇത്തിരി വെള്ളം കുടിക്കട്ടെ എന്ന് ചെന്നിത്തല മനസില്‍ കരുതിയിരിക്കും.
കേസില്‍ തനിക്കെതിരെ ആരോപണം ഉന്നയിച്ച വ്യക്തിക്ക് ചില മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുമായി ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മകളുടെ കല്യാണത്തിന് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും വിവാഹനടത്തിപ്പുകാരായി മാറി. ബാര്‍ കോഴക്കേസിലെ ആരോപണങ്ങളെയെല്ലാം അതിജീവിച്ച് താന്‍ പാലായില്‍ ജയിച്ചു. എന്നാല്‍ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടപ്പെട്ടതിന് പിന്നിലും താനാണെന്ന് പഴികേട്ടു. കോണ്‍ഗ്രസ്സിനുള്ളിലെ ഗ്രൂപ്പ് കളിയാണ് തോവില്വിക്കുള്ള പ്രധാനകാരണം. കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയെയും തന്നെയും ഇല്ലാതാക്കാന്‍ എല്ലാകാലവും ശ്രമിച്ചത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണെന്നും മാണിയുടെ ആത്മകഥയില്‍ വിമര്‍ശിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: