തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ പത്താം നിയമസഭാ സമ്മേളനത്തിലെ നയ പ്രഖ്യാപന പ്രസംഗം ഒരു മിനിട്ട് പതിനെട്ട് സെക്കന്‍ഡുകള്‍ക്കുള്ളില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. സംസ്ഥാന സര്‍ക്കാരിന്റെ ചട്ട വിരുദ്ധ നടപടികള്‍ക്കെതിരെ പ്രതികരിച്ചതോടെയാണ് ഭരണപക്ഷം ഗവര്‍ണര്‍ക്കെതിരെ തിരിഞ്ഞത്.
സര്‍ക്കാരില്‍നിന്നുള്ള എതിര്‍പ്പുകള്‍ പലതവണയുണ്ടായെങ്കിലും ഭരണഘടനാപരമായ കര്‍ത്തവ്യങ്ങളെല്ലാം താന്‍ നിര്‍വഹിക്കുമെന്ന് ഗവര്‍ണര്‍ അറിയിച്ചിരുന്നു. വ്യാഴാഴ്ച ചേര്‍ന്ന കേരള നിയമസഭാ സമ്മേളനത്തിലും അതാണ് കാണാന്‍ കഴിഞ്ഞത്. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനങ്ങള്‍ക്ക് തുടക്കം കുറിക്കുക, അത് പൂര്‍ത്തിയാക്കി. അറുപത്തി മൂന്ന് പേജുള്ള നയപ്രഖ്യാപന പ്രസംഗത്തിന്റെ അവസാന ഖണ്ഡിക മാത്രമാണ് അദ്ദേഹം വായിച്ചത്. അതും കേവരം രണ്ട് മിനുട്ടുകൊണ്ട് അവസാനിപ്പിച്ചു.
#WATCH | Thiruvananthapuram: Kerala Governor Arif Mohammed Khan cuts short his speech and reads only the last paragraph while addressing the beginning of the Kerala Assembly budget session.
He says, "It is my honour to address this august body of the representatives of the… pic.twitter.com/u0Ony7TvtG
— ANI (@ANI) January 25, 2024
നിയമസഭയിലെത്തിയ ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ എഎന്‍ ഷംസീറും മന്ത്രി കെ രാധാകൃഷ്ണനും ചേര്‍ന്നാണ് സ്വീകരിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ബൊക്കെ നല്‍കിയെങ്കിലും ഗവര്‍ണര്‍ മുഖത്ത് നോക്കിയില്ല. നയപ്രഖ്യാപന പ്രസംഗത്തിന് ശേഷം നിയമസഭാ മന്ദിരത്തില്‍ നിന്ന് പുറത്തേക്കിറങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് യാത്രയാക്കി. തിങ്കളാഴ്ച സഭ വീണ്ടും ചേരും. ഫെബ്രുവരി അഞ്ചിനാണ് ബജറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: