തിരുവനന്തപുരം: അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി കീടനാശിനി കഴിച്ച് മരിച്ചു. ജ്യൂസ് എന്ന് കരുതിയാണ് ചെടിക്ക് ഒഴിക്കാന്‍ കരുതിയിരുന്ന കീട നാശിനി വിദ്യാര്‍ത്ഥി കഴിച്ചത്.
പാലോട് പയറ്റടി പ്രിയാഭിയില്‍ ഭവനില്‍ പ്രശാന്തിന്റെയും യമുനയുടെയും മകന് അഭിനവ് (11) ആണ് മരിച്ചത്.ബുധനാഴ്ച വൈകിട്ട് 6.30 ഓടെയാണ് സംഭവം.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കുട്ടിയെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി എട്ട് മണിയോടെ മരണം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: