കോട്ടയം: അയോദ്ധ്യയിലെ രാമജന്മഭൂമി പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് കേരളത്തില്‍ മതപരമായ വിഭാഗീയത സൃഷ്ടിക്കാന്‍ കോണ്‍ഗ്രസും സിപിഎമ്മും ശ്രമിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്.
ഹിന്ദു-മുസ്ലിം വിഭജനം സൃഷ്ടിക്കുകയാണ് അവരുടെ ശ്രമം. പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിക്കണമെന്ന് കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റേയും കേന്ദ്ര നേതൃത്വത്തെക്കൊണ്ട് തീരുമാനമെടുപ്പിച്ചത് ഇരുമുന്നണികളുടേയും കേരള ഘടകങ്ങളാണ്. ഇരുകൂട്ടരും കേരളത്തിലെ ഭീകര വര്‍ഗീയ സംഘടനകള്‍ക്ക് അടിമപ്പെട്ടു. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കാന്‍ മത്സരിക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും. കേരളത്തിലെ താലിബാനിസത്തെ വെള്ളവും വളവും നല്കി വളര്‍ത്തിക്കൊണ്ടുവരാനാണ് ഇവരുടെ ശ്രമം.
ഈ പ്രീണനം ഇനി കേരളത്തില്‍ വിലപ്പോവില്ല. കേരള സമൂഹം അയോദ്ധ്യക്കും ശ്രീരാമനോടൊപ്പവുമാണെന്നും കൃഷ്ണദാസ് പറഞ്ഞു. എന്‍എസ്എസ്, എസ്എന്‍ഡിപി, ധീവരസഭ തുടങ്ങി കേരളത്തിലെ ഹൈന്ദവ സംഘടനകള്‍ ഒന്നടങ്കം പ്രാണപ്രതിഷ്ഠയെ അനുകൂലിച്ചു. കേരളത്തില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള കോണ്‍ഗ്രസ്-സിപിഎം നീക്കത്തെ കേരളീയ സമൂഹം പുച്ഛിച്ച് തള്ളുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗ്യാരന്റിയില്‍ കേരളവും വിശ്വാസം അര്‍പ്പിച്ചതായും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരി, ബിജെപി ജില്ലാ ജന. സെക്രട്ടറി എസ്. രതീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: