കൊച്ചി: കാപ്പ നിയമ പ്രകാരം തടങ്കലിലായിരുന്ന 21 കാരനെ മോചിപ്പിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ തടസപ്പെടുത്തിയെന്നാരോപിച്ച് ഏഴ് കേസുകളാണ് ഉണ്ടായിരുന്നത്. ജസ്റ്റിസ് എ.മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രതിയുടെ പ്രായം പരിഗണിച്ച് അഭിഭാഷകനായ ലിയോ ലൂക്കോസിനെ അദ്ദേഹത്തിന്റെ ഉപദേശകനായി നിയമിച്ചു. മകനെ തടങ്കലില്‍ വച്ചതിനെതിരെ പിതാവാണ് ഹര്‍ജി സമര്‍പ്പിച്ചത്.
















