ന്യൂദല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ഹല്‍വാവിതരണം നടത്തി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമന്‍. ബജറ്റ് അവതരണത്തിന് ഒരാഴ്‌ച്ച മുമ്പ് ഹൽവ വിതരണം നടത്തുന്ന ഒരു പാരമ്പര്യം (Halwa ceremony) ഇന്ത്യയിലുണ്ട്. ഈ പാരമ്പര്യം പിന്തുടര്‍ന്നാണ് നിര്‍മ്മലാ സീതാരാമന്‍ ജനവരി 24 ബുധനാഴ്ച ഹല്‍വാ വിതരണം നടത്തിയത്.
കേന്ദ്രബജറ്റ് (Union BUdget) ഫെബ്രുവരി ഒന്നാം തിയ്യതിയാണ് അവതരിപ്പിക്കുന്നത്. കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ (Nirmala Sitharaman), 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ഇടക്കാല ബജറ്റ് (Interim Budget) അവതരണമാണ് നടത്തുന്നത്.
#WATCH | Delhi | The Halwa ceremony, marking the final stage of the Budget preparation process for Interim Union Budget 2024, was held in North Block, today, in the presence of Union Finance & Corporate Affairs Minister Nirmala Sitharaman and Union Minister of State for Finance… pic.twitter.com/wjoyI5QqQ3
— ANI (@ANI) January 24, 2024
ഹല്‍വാചടങ്ങിൽ, കേന്ദ്രധനകാര്യമന്ത്രി, ധനകാര്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്കും, മറ്റ് ജീവനക്കാര്‍ക്കും കേന്ദ്രമന്ത്രി തന്നെ ഹൽവ വിരതരണം ചെയ്തു. കേന്ദ്ര ധനകാര്യസഹമന്ത്രി ഡോ. ഭഗവവത് കരാഡും പങ്കെടുത്തു. ബജറ്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇനിയങ്ങോട്ട് അതീവ രഹസ്യമായി സൂക്ഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമം കൂടിയായാണ് ഹല്‍വാവിതരണത്തെ കാണുന്നത്. ബജറ്റ് ഡിജിറ്റൽ രൂപത്തിലേക്ക് മാറിയതോടെ ബജറ്റിലെ രഹസ്യം സൂക്ഷിക്കുന്ന കാലയളവ് രണ്ടാഴ്‌ച്ച എന്ന കാലയളവിൽ നിന്നും അഞ്ച് ദിവസങ്ങളായി കുറഞ്ഞിട്ടുണ്ട്.
ബജറ്റ്, ഒരു ലെതർ ബ്രീഫ് കേസിൽ പാർലമെന്റിലേക്ക് അവതരണത്തിനായി കൊണ്ടുവരിക എന്നത് പഴയ കാലത്തെ ധനകാര്യമന്ത്രിയായിരുന്ന ആർ.കെ ഷൺമുഖം ചെട്ടി കൊണ്ടുവന്ന ഒരു കീഴ്വഴക്കമായിരുന്നു. 2018 വരെ ഇത് പിന്തുടർന്നെങ്കിലും, ഇപ്പോൾ ഈ രീതി പിന്തുടരുന്നില്ല. 2021 ഫെബ്രുവരി 1ാം തിയ്യതി കേന്ദ്ര ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ, ആദ്യ പേപ്പർലെസ് ബജറ്റ് അവതരണം, ഡിജിറ്റൽ ടാബ്ലെറ്റ് ഉപയോഗിച്ച് നടത്തി.
പാര്‍ലമെന്‍റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍
പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ജനുവരി 31 മുതല്‍ ഫെബ്രുവരി ഒന്‍പതു വരെ നടക്കും. രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് സമ്മേളനമാണിത്. സമ്പൂര്‍ണ ബജറ്റിനു പകരം ഇടക്കാല ബജറ്റായിരിക്കും ലോക്സഭാ തെരഞ്ഞെടുപ്പിനു മാസങ്ങള്‍ ശേഷിക്കേ അവതരിപ്പിക്കുക.
രാഷ്‌ട്രപതി ദ്രൗപദി മുര്‍മു 31ന് പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്യും. ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇടക്കാല ബജറ്റ് അവതരിപ്പിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മുന്‍വര്‍ഷങ്ങളിലെ ബജറ്റുപോലെ വികസനത്തിനും ക്ഷേമത്തിനും ഊന്നല്‍ നല്കുന്നതാകും ഈ ബജറ്റുമെന്നാണ് വിലയിരുത്തല്‍. മുന്‍വര്‍ഷങ്ങളില്‍ നിന്നു മാറി സാമ്പത്തിക സര്‍വേയ്‌ക്കു പകരമായി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഹ്രസ്വ റിപ്പോര്‍ട്ടും ബജറ്റിനു മുന്നോടിയായി അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: