തിരുവനന്തപുരം നടി രേവതിയും സംഘിപ്പട്ടം എടുത്തണിഞ്ഞതോടെ കേരളത്തിലെ കമ്മ്യൂണിസ്റ്റ് -ജിഹാദി സംഘങ്ങള്‍ അങ്കലാപ്പിലായി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠയെ അനുകൂലിച്ചുകൊണ്ട് നടി രേവതിയും രംഗത്ത് വന്നിരിക്കുകയാണ്. രാം ലല്ലയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ട് അയോധ്യയിലെ രാമക്ഷേത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും രേവതി വ്യക്തമാക്കുന്നു. ജയ് ശ്രീറാം വിളിയോട് കൂടിയാണ് മലയാളത്തിന്റെ പ്രിയപ്പെട്ട നടി ഇന്‍സ്റ്റഗ്രാം പേജില്‍ രം ലല്ലയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.
“മറക്കാനാവാത്ത ഒരു ദിവസമായിരുന്നു ഇന്നലെ. രാം ലല്ലയുടെ വശീകരിക്കുന്ന മുഖം കാണുമ്പോൾ എനിക്ക് തോന്നുന്ന ഈ ആവേശം എന്റെ ഉള്ളിൽ ഉണ്ടെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ ഉള്ളിൽ എന്തോ വല്ലാത്ത മാറ്റം, അത്യധികം സന്തോഷം തോന്നി. ഹിന്ദുവായി ജനിച്ചതിനാൽ നാം നമ്മുടെ വിശ്വാസങ്ങൾ നമ്മിൽത്തന്നെ സൂക്ഷിക്കുന്നു, മറ്റ് വിശ്വാസങ്ങളെ വ്രണപ്പെടുത്താതിരിക്കാൻ ശ്രമിക്കുന്നു, നമ്മെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നു. മതേതര ഇന്ത്യയാണ് നമുക്ക് ശക്തമായി തോന്നുന്നതും നമ്മുടെ മതവിശ്വാസങ്ങളെ വ്യക്തിപരമാക്കുന്നതും. എല്ലാവർക്കും ഇങ്ങനെ വേണം. അയോധ്യയിലേക്ക് ഉള്ള രാമൻറെ തിരിച്ചു വരവ് ഒരുപാട് പേർക്ക് കാര്യങ്ങൾ മാറ്റി മറിച്ചു. ആദ്യമായി ഞങ്ങൾ ഉറക്കെ പറഞ്ഞു ഞങ്ങൾ വിശ്വാസികൾ ആണെന്ന് ജയ് ശ്രീരാം ” രേവതി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
കെ.എസ്. ചിത്ര, നടി ശോഭന തുടങ്ങി പ്രമുഖരായ സ്ത്രീവ്യക്തിത്വങ്ങള്‍ മോദിയുടെ പ്രഭാവലയത്തില്‍പ്പെട്ട് ഉള്ളില്‍ ഒളിപ്പിച്ചുവെച്ച ഹൈന്ദവചിന്തകള്‍ തുറന്നുപ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ഏറ്റവും കൂടുതല്‍ അങ്കലാപ്പ് കേരളത്തിലെ ഇടത് -ജിഹാദി ക്യാമ്പുകള്‍ക്കാണ്. സമൂഹമാധ്യമങ്ങളില്‍ സൈബര്‍ സഖാക്കളെയും സംഘിവിരുദ്ധരെയും ഇറക്കി തേജോവധം ചെയ്ത് ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും അത് നടക്കുന്നില്ലെന്നാണ് ഇപ്പോഴത്തെ സ്ഥിതി.
തൃശൂരില്‍ മോദിയുടെ ഭരണത്തെയും വനിതാസംവരണബില്‍ നടപ്പാക്കി സ്ത്രീകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യവും അധികാരവും നല്‍കിയ മോദിയുടെ ഭരണപരിഷ്കാരത്തെയും പുകഴ്‌ത്തി സംസാരിച്ച നടി ശോഭന ഈയിടെ കേരളത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ശോഭനയ്‌ക്കെതിരെ തലങ്ങും വിലങ്ങും സംഘിവിരുദ്ധര്‍ കടന്നാക്രമണവും വ്യക്തിപരമായ തേജോവധവും നടത്തിയെങ്കിലും ശോഭന കുലുങ്ങിയില്ല. സ്വാഭാവികമായ അന്തസ്സ് കാത്ത് സൂക്ഷിച്ച് മൗനം പാലിച്ചു.
അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുന്നതിന് ഏതാനും ദിവസം മുന്‍പ് ഗായിക കെ.എസ്. ചിത്ര ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ രാമമന്ത്രം ജപിക്കണമെന്നും അഞ്ചുതിരിയിട്ട വിളക്ക് കൊളുത്തണമെന്നുമായിരുന്നു കെ.എസ്. ചിത്ര കേരളത്തിലെ ഭക്തരായ സ്ത്രീകളോട് അഭ്യര്‍ത്ഥിച്ചത്. ഇതിനെതിരെ ഗായകന്‍ സൂരജ് സന്തോഷ് എന്ന യുവാവ് രംഗത്ത് വന്നു. പിന്നാലെ സൈബര്‍ സഖാക്കള്‍ കേട്ടാലറയ്‌ക്കുന്ന അധിക്ഷേപങ്ങള്‍ കെ.എസ്. ചിത്രയ്‌ക്ക് മേല്‍ ചൊരിഞ്ഞു. ചില ഇടത് നവോത്ഥാനസ്ത്രീകളും ചിത്രയെ കഠിനമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചിത്ര പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയുമെന്നാണ് ഇവര്‍ കരുതിയത്. എന്നാല്‍ ചിത്ര അന്തസ്സോടെ മൗനം പാലിച്ച് മാറി നിന്നു. കേരളത്തിലെ വീട്ടമ്മമാരാണ് ചിത്രയെ വിമര്‍ശിച്ച കമ്മ്യൂണിസ്റ്റുകാര്‍ക്കും ജിഹാദികള്‍ക്കും മറുപടി കൊടുത്തത്. പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ സിപിഎം കുടുംബത്തിലെ വീട്ടമ്മമാര്‍ വരെ അഞ്ചു തിരിയിട്ട വിളക്ക് വീടുകളില്‍ കൊളുത്തിയിരുന്നു. ഇടത് രാഷ്‌ട്രീയത്തില്‍ നിന്നും നഷ്ടപ്പെട്ട ആത്മീയതയാണ് ഇടത് ഭവനങ്ങളില്‍ വരെ ആത്മീയശൂന്യത സൃഷ്ടിച്ചിരിക്കുന്നത്.
ടിവി നടിമാരായ വീണ നായര്‍, ലക്ഷ്മിപ്രിയ തുടങ്ങി ഒട്ടേറെപ്പേര്‍ അയോധ്യാക്ഷേത്രത്തെ അനുകൂലിച്ച് പോസ്റ്റിട്ടിരുന്നു. കേരളത്തിന്റെ അഭിമാനമായ പി.ടി.ഉഷ അയോധ്യയില്‍ പോയി പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ക്ക് നേരില്‍ പങ്കാളിയായി.
ഇപ്പോഴിതാ നടി രേവതിയും സംഘിവിരുദ്ധരുടെ പ്രതീക്ഷകളെ അട്ടിമറിച്ച് പ്രാണപ്രതിഷ്ഠയ്‌ക്ക് അനുകൂലമായി, അയോധ്യ രാമക്ഷേത്രത്തിന് അനുകൂലമായി പോസ്റ്റിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: