ബോളിവുഡ് താരം കങ്കണ റണാവത്തുമായി ബന്ധപ്പെട്ടുള്ള ഡേറ്റിംഗ് കിംവദന്തികൾ നിറയുകയാണ് സോഷ്യൽ മീഡിയയിൽ. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനിടെ ഈസ് മൈ ട്രിപ്പ് സഹസ്ഥാപകൻ നിശാന്ത് പിറ്റിയ്‌ക്ക് ഒപ്പമുള്ള കങ്കണയുടെ ചിത്രങ്ങളും ഗോസിപ്പുകൾക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ, ഡേറ്റിംഗുമായി ബന്ധപ്പെട്ട വാർത്തകളോട് പ്രതികരിക്കുകയാണ് കങ്കണ. താൻ ഒരാളുമായി ഡേറ്റിംഗ് നടത്തുന്നുണ്ടെങ്കിലും അത് നിശാന്ത് അല്ലെന്നാണ് കങ്കണ വ്യക്തമാക്കുന്നത്.
നിഷാന്തുമായുള്ള ബന്ധം അവകാശപ്പെടുന്ന ഒരു റിപ്പോർട്ടിന്റെ സ്‌ക്രീൻഷോട്ട് പങ്കിട്ടുകൊണ്ടാണ് കങ്കണ ഇക്കാര്യം വിശദീകരിച്ചത്. “മാധ്യമങ്ങളോടുള്ള എന്റെ എളിയ അഭ്യർത്ഥനയാണ്, ദയവായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത്. നിശാന്ത് ജി വിവാഹിതനാണ്, ഞാൻ മറ്റൊരാളുമായി ഡേറ്റിംഗ് നടത്തുകയാണ്. സമയമാകുമ്പോൾ എന്റെ ബന്ധത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തും,” കങ്കണ കുറിച്ചു.
ശരിയായ സമയത്തിനായി കാത്തിരിക്കൂ, ദയവായി ഞങ്ങളെ നാണം കെടുത്തരുത്, ഒരുമിച്ചുള്ള ചിത്രങ്ങളിൽ ഒരു യുവതിയെ എല്ലാ ദിവസവും ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിക്കുന്നത് നല്ലതല്ല,” കങ്കണ കൂട്ടിച്ചേർത്തു.
നിശാന്തിനൊപ്പം കങ്കണ ഒരുമിച്ച് അയോധ്യയിലെ രാമക്ഷേത്രം സന്ദർശിച്ചതിന്റെ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ വൈറലായിരുന്നു. തിങ്കളാഴ്ച ക്ഷേത്രത്തിന്റെ ഉദ്ഘാടന ദിവസം ഇരുവരും ദർശനം നടത്തിയിരുന്നു, പിന്നീട് ചൊവ്വാഴ്ച ക്ഷേത്രത്തിന് മുന്നിൽ ഒരുമിച്ച് പോസ് ചെയ്യുന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.
ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ EaseMyTrip-ന്റെ സഹസ്ഥാപകൻ എന്ന രീതിയിലാണ് ഫോർച്യൂൺ ഇന്ത്യയുടെ 40 അണ്ടർ 40 ലിസ്റ്റിൽ നിശാന്ത് പിറ്റി ഇടം പിടിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയമായ എയർ ട്രാവൽ ബുക്കിംഗ് വെബ്‌സൈറ്റുകളിലൊന്ന് പ്രവർത്തിപ്പിക്കുന്നതിന് പുറമേ, ഒരു നിർമാതാവ് കൂടിയാണ് നിശാന്ത്. 2019ൽ പുറത്തിറങ്ങിയ കങ്കണയുടെ മണികർണിക: ദി ക്വീൻ ഓഫ് ഝാൻസിയുടെ സഹനിർമ്മാതാവും നിശാന്ത് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: