ന്യൂദല്‍ഹി: യൂട്യൂബ് ലൈവ് സ്ട്രീമിങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആഗോള റിക്കാര്‍ഡ്. പ്രധാനമന്ത്രിയുടെ ചാനലില്‍ സംപ്രേക്ഷണം ചെയ്ത അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണ പ്രതിഷ്ഠയുടെ ലൈവ് 19 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. ഇതോടെ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ലൈവ് സ്ട്രീമിങ്ങെന്ന ബഹുമതി മോദിയുടെ ചാനല്‍ സ്വന്തമാക്കി.
‘പിഎം മോദി ലൈവ് അയോദ്ധ്യ രാം മന്ദിര്‍ ലൈവ് ശ്രീ രാം ലല്ല പ്രാണ്‍ പ്രതിഷ്ഠ’, ‘ശ്രീ രാം ലല്ല പ്രാണ്‍ പ്രതിഷ്ഠ ലൈവ് പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠയില്‍ പങ്കെടുക്കുന്നു’ എന്നിങ്ങനെ രണ്ട് തലക്കെട്ടുകളോട് കൂടിയാണ് ചാനലില്‍ ലൈവ് സംപ്രേഷണം ചെയ്തത്.
ഈ വീഡിയോകള്‍ക്ക് യഥാക്രമം 10 മില്യണ്‍ വ്യൂസും ഒന്‍പത് മില്യണ്‍ വ്യൂസും ലഭിച്ചു. ലോക നേതാക്കളുടെ യൂട്യൂബ് ചാനലുകളെ ബഹുദൂരം പിന്നിലാക്കിയാണ് മോദി ചാനല്‍ കുതിക്കുന്നത്. 4.5 ബില്യണ്‍ (450 കോടി) വീഡിയോ കാഴ്ചക്കാരും ഇതുവരെ മോദി ചാനലിലുണ്ട്. സബ്സ്ക്രൈബേഴ്സ്, വീഡിയോ കാഴ്ചകള്‍, പോസ്റ്റ് ചെയ്യുന്ന വീഡിയോകളുടെ ഗുണനിലവാരം എന്നീ കാര്യത്തിലെല്ലാം പ്രധാനമന്ത്രിയുടെ ചാനല്‍ തന്നെയാണ് യൂട്യൂബില്‍ മുന്നില്‍.
യൂട്യൂബ് ചാനലിന് രണ്ടു കോടി സബ്സ്ക്രൈബേഴ്സുള്ള ആദ്യ ലോക നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈകളിലാണ്. മോദി ചാനല്‍ രണ്ട് കോടി പിന്നിട്ടപ്പോള്‍ 64 ലക്ഷം പേര് പിന്തുടരുന്ന മുന്‍ ബ്രസീല്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയുടെ ചാനലാണ് രണ്ടാമതുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: