തിരുവനന്തപുരം: ഡിഎ അടക്കമുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ സര്‍വീസ് സംഘടനകളുടെ നേതൃത്വത്തില്‍ സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. പ്രതിഷേധക്കാരും ഇടത് സംഘടന പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷം.
പ്രതിഷേധക്കാര്‍ക്ക് ഇടയിലൂടെ ഒരു ജീവക്കാരന്‍ നിരവധി തവണ ബൈക്ക് ഓടിച്ചതാണ് സംഘര്‍ഷത്തിലേക്ക് വഴിവച്ചത്. ഇയാള്‍ ഒരു ജീവനക്കാരിയെയും കൊണ്ട് സെക്രട്ടറിയറ്റിലേക്ക് പോകുന്നതിനിടെ സമരക്കാര്‍ തടഞ്ഞു. പിന്നീട് പോലീസ് ഇടപെട്ട് ഇയാളെ സെക്രട്ടറിയറ്റിലേക്ക് കടത്തിവിട്ടു. ഇതിനു പിന്നാലെ ഇടത് സംഘടന ജീവക്കാര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാര്‍ ജീവനക്കാരെ തടയുകയാണെന്ന് ആരരോപിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മില്‍ വാക്കേറ്റവും കൈയ്യാങ്കളിയും ഉണ്ടായി.
പോലീസ് ഇടപെട്ടാണ് ഇരുവിഭാഗങ്ങളെയും മാറ്റിയത്. അതേസമയം സര്‍ക്കാരിന്റെ ഡയസ്‌നോണ്‍ ഭീഷണി വകവയ്‌ക്കാതെ യുഡിഎഫ്, ബിജെപി അനുകൂല സര്‍വീസ് സംഘടനകള്‍ ഇന്നു പണിമുടക്കുന്നത്.
തിരുവനന്തപുരം എസ്എന്‍വി സ്കൂളിന് മുന്നില്‍ അധ്യാപകര്‍ തമ്മിലും വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി. സമരക്കാര്‍ അധ്യാപകരെ തടഞ്ഞത് കെഎസ്ടിഎ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതാണ് വാക്കേറ്റത്തിന് കാരണമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: