ന്യൂദല്‍ഹി: അയോധ്യ പ്രക്ഷോഭ സമയത്താണ് ബീഹാറിലെ സമസ്തിപൂര്‍ ദേശീയ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. ബിജെപി അധ്യക്ഷന്‍ എല്‍ കെ അദ്വാനിയുടെ രഥയാത്ര തടയപ്പെട്ട സ്ഥലം എന്ന നിലയിലായിരുന്നു. മൂന്നര പതിറ്റാണ്ടുനുശേഷം, സമസ്തിപൂര്‍ വീണ്ടും ദേശിയ വാര്‍ത്തയുടെ ഭാഗമായി. സമസ്തിപൂരിലെ’ക്ഷുരകന്‍’ ഭാരത രത്‌നം ആയി എന്നതാണ് ആ വാര്‍ത്ത. അയോധ്യയില്‍ രാമക്ഷേത്രം യാതാര്‍ത്ഥ്യമായതിനു തൊട്ടു പിന്നാലെ വന്ന വാര്‍ത്തയക്ക് നിരവധി അര്‍ത്ഥതലങ്ങളുണ്ട്.
രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത രത്‌ന ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി താക്കൂറിന് നല്‍കുമ്പോള്‍ പിന്നാക്ക വിഭാഗങ്ങള്‍ക്ക് വേണ്ടി പോരാടിയ ജനങ്ങളുടെ നായകനുള്ള അംഗീകാരമാണ് ആദരവാണ്. കമ്മ്യൂണിസ്റ്റും കോണ്‍ഗ്രസും സോഷ്യലിസ്റ്റും ഒക്കെയായിരുന്ന നേതാവിന് ബിജെപി സര്‍ക്കാര്‍ ഭാരത രത്‌നം നല്‍കുന്നതില്‍ വജ്രതിളക്കമുണ്ട്. അതി പിന്നോക്കക്കാരന് ലഭിക്കുന്ന ഭാരതരത്‌നം എന്നതാണ് ഒന്നാമത്തെ പ്രത്യേകത. ബിഹാറിലെ ഏറ്റവും താഴ്ന്ന ജാതിയായ ക്ഷുരകന്മാരുടെ നായ് ജാതിയില്‍ ജനിച്ച്, ജാതി വിവേചനത്തിന്റെ എല്ലാ കഷ്ടതകളും വിവേചനവും നേരിട്ടും മാറ്റി നിര്‍ത്തലുകളോട് പടവെട്ടിയും മുഖ്യമന്ത്രി പദത്തിലെത്തിയ നേതാവാണ് കര്‍പ്പൂരി താക്കൂര്‍. കര്‍പ്പൂരി മുഖ്യമന്ത്രി ആയിട്ടും മുടിവെട്ടുകാരനുമായ അച്ഛന്‍ ഗോകുല്‍ താക്കൂര്‍ സ്വന്തം ജീവിതരീതിയോ, മുടിവെട്ട് എന്ന തൊഴിലോ ഉപേക്ഷിച്ചില്ല. മകന്‍ മകന്റെ ജോലി ചെയ്യട്ടെ, ഞാന്‍ എന്റെ ജോലി ചെയ്യും എന്നാണ് ആ അച്ഛന്‍ പറഞ്ഞത്.
1954 മുതലാണ് ഭാരതത്തിന്റെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നം നല്‍കി തുടങ്ങിയത്. ഡോ. എസ്. രാധാകൃ ഷ്ണന്‍, സി. രാജഗോപാലാചാരി, സി.വി. രാമന്‍ എന്നിവര്‍ക്കായിരുന്നു പ്രഥമ ഭാരത രതരത്‌നം നല്‍കിയത്.് അറിഞ്ഞോ അറിയാതെയോ പോലും കോണ്‍ഗ്രസ് സര്‍ക്കാര്‍ പിന്നോക്കാക്കാരെ പരിഗണിച്ചതേയില്ല. ബിജെപിയുടെ പിന്തുണയില്‍ വി പി സിംഗ് പ്രധാനമന്ത്രി ആയപ്പോള്‍ 1990ല്‍ ഡോ ബിആര്‍ അംബേദ്്ക്കര്‍ക്ക് നല്‍കിയപ്പോഴാണ് ആദ്യമായി യഥാര്‍ത്ഥ പിന്നോക്കക്കാരന്‍ ഭാരത രത്‌നം അയത്. നെല്‍സണ്‍ മണ്ഡേലയ്‌ക്കും അത്തവണ ഭാരത രത്‌നം നല്‍കി. അതിനുശേഷം ഇപ്പോള്‍ കര്‍പ്പൂരി താക്കുര്‍.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ സ്റ്റുഡന്‍സ് ഫെഡറേഷനിലൂടെ പൊതുരംഗത്ത് വരുകയും കോണ്‍ഗ്രസിന്റെ ക്വിറ്റ് ഇന്ത്യാ സമരത്തിലും മറ്റും പങ്കെടുത്ത് ജയില്‍വാസം അനുഭവിക്കുകയും സോഷ്യലിസ്റ്റ് നേതാവായി ഉയരുകയും ചെയ്ത കര്‍പ്പൂരി താക്കുറിനെ ബിജെപി സര്‍ക്കാറാണ് ഭാരത രത്‌നം നല്‍കുന്നത് എന്നതിലും പ്രത്യേകയുണ്ട്. എം ജി രാമചന്ദ്രന്‍ മുതല്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ വരെയുള്ളവര്‍ക്ക്് ഭാരത രത്‌നം നല്‍കിയിട്ടും കോണ്‍ഗ്രസ് അംബേദ്ക്കറെ പോലും പരിഗണിച്ചില്ല എന്നിടത്താണ് അതിന്റെ മാറ്റ് കൂടുന്നത്.
ഭാരതത്തിന്റെ രാഷ്‌ട്രീയ പരീക്ഷണ ശാലയായ ബീഹാറിന്റെ ജനനായകനായ കര്‍പ്പൂരി താക്കൂറരിന്റെ ജന്മശതാബ്ദി ആഘോഷിക്കുന്ന വേളയിലാണ് ഭാരതരത്‌ന നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ നേതാവ് എന്ന നിലയിലും സമത്വത്തിന്റെയും ശാക്തീകരണത്തിന്റെയും ശക്തനായ വക്താവ് എന്ന നിലയിലുമുള്ള അദ്ദേഹത്തിന്റെ ശാശ്വതമായ പ്രയത്‌നത്തിന്റെ തെളിവാണ് അഭിമാനകരമായ അംഗീകാരം,
പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനമായിരുന്നു ഠാക്കൂറിന്റെ പ്രവര്‍ത്തനലക്ഷ്യങ്ങളില്‍ പ്രധാനം. 1978 നവംബറില്‍ ബിഹാറിലെ പിന്നാക്കവിഭാഗക്കാര്‍ക്ക് 26 ശതമാനം സംവരണം അദ്ദേഹം നടപ്പാക്കി. 1990 ല്‍ മണ്ഡല്‍ കമ്മിഷന്‍ ശുപാര്‍ശകള്‍ക്ക് വഴിയൊരുക്കിയത് ഠാക്കൂറിന്റെ ഭരണപരിഷ്‌കാരങ്ങളായിരുന്നു.സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളില്‍ സ്‌കൂളുകളും കോളേജുകളും സ്ഥാപിച്ചു. എട്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം സൗജന്യമാക്കി. നിരവധി ഭൂപരിഷ്‌കരണനടപടികളും ഠാക്കൂര്‍ നടപ്പിലാക്കി. ഭൂവുടമകളില്‍ നിന്ന് ഭൂരഹിത ദളിതരിലേക്ക് ഭൂമി എത്തിക്കുന്നതിനുള്ള നിയമങ്ങള്‍ ഠാക്കൂര്‍ കൊണ്ടുവന്നു. ഈ നടപടികള്‍ അദ്ദേഹത്തിന് ‘ജനനായകന്‍’ എന്ന പേര് നേടിക്കൊടുത്തു. ‘അടിമത്തപ്പെട്ടവരെ ഉയര്‍ത്താനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും രാജ്യത്തിന്റെ സാമൂഹികരാഷ്‌ട്രീയ ഘടനയില്‍ മായാത്ത മുദ്ര പതിപ്പിച്ചിട്ടുണ്ട്.
പുരസ്‌ക്കാരത്തിലൂടെ അദ്ദേഹത്തിന്റെ ശ്രദ്ധേയമായ സംഭാവനകളെ ആദരിക്കുക മാത്രമല്ല, കൂടുതല്‍ നീതിയും സമത്വവുമുള്ള സമൂഹം സൃഷ്ടിക്കുന്നതിനുള്ള ദൗത്യം തുടരാന്‍ പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക