എസ്.കെ. ജയകുമാര്‍
സംസ്ഥാന പ്രസിഡന്റ്, ഫെറ്റോ
പിണറായി സര്‍ക്കാരിന്റെ തുടര്‍ഭരണം രണ്ടര വര്‍ഷം പിന്നിടുമ്പോള്‍ കേരളത്തിലെ സിവില്‍ സര്‍വീസ് മേഖല നാളിതുവരെ നേടിയ ആനുകൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പണിമുടക്ക് അല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ലാത്ത അവസ്ഥയില്‍ സംസ്ഥാനത്തെ ജീവനക്കാരും അധ്യാപകരും എത്തിച്ചേര്‍ന്നിരിക്കുകയാണ്. കേരളത്തിന്റെ ചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത തരത്തിലുളള പ്രതിസന്ധിയാണ് സിവില്‍ സര്‍വീസ് മേഖലയിലുള്ളത്. നിരവധി പോരാട്ടങ്ങളിലൂടെ ജീവനക്കാര്‍ നേടിയെടുത്ത ആനുകൂല്യങ്ങളെല്ലാം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പിണറായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. സിവില്‍ സര്‍വ്വീസിനെ ദുര്‍ബലപ്പെടുത്തി ആനുകൂല്യങ്ങള്‍ ഓരോന്നായി നിഷേധിച്ച് പൊതുസമൂഹത്തിന്റെ കൈയടി നേടുകയെ അങ്ങേയറ്റം ലജ്ജാകരമായ നയങ്ങളാണ് ഇടതു സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ഉണ്ടായ മഹാപ്രളയത്തെ പോലും ഒരവസരമായി കണ്ട് വലിയ തോതിലുളള ഫണ്ട് ശേഖരണമാണ് സര്‍ക്കാര്‍ നടത്തിയത്. നവകേരള സൃഷ്ടിക്കായി എന്ന പ്രചരണത്തോടെ ജീവനക്കാരില്‍ നിന്നും പൊതുസമൂഹത്തില്‍ നിന്നും വിദേശത്തുനിന്നുമായി 8000 കോടിയിലധികം രൂപ സര്‍ക്കാര്‍ പിരിച്ചെടുത്തു. ഒരു നവകേരളവും ഈ നാട്ടിലെവിടെയും ഉണ്ടായില്ലായെന്നു മാത്രമല്ല, ഇന്നിപ്പോള്‍ ഏറ്റവും ദുരിതപൂര്‍ണ്ണമായ അവസ്ഥയിലേക്ക് കേരളത്തെ എത്തിക്കുകയാണ് ചെയ്തിരിക്കുന്നത്.
പ്രളയത്തിന്റ മറവില്‍ ഒഴുകിയെത്തിയ കോടികള്‍ വേണ്ടപ്പെട്ടവര്‍ക്ക് വീതം വച്ച് കൊടുക്കുകയും നല്ലൊരു തുക ബന്ധപ്പെട്ട ഉദ്യോഗസ്ഥന്മാര് തന്നെ വ്യാജരേഖ ഉണ്ടാക്കി കവര്‍ന്നെടുക്കുകയും ചെയ്തു. അന്ന് ജീവനക്കാരുടെ മേല്‍ അടിച്ചേല്പിക്കപ്പെട്ട സാലറി ചലഞ്ചിനെതിരെ കേരള എന്‍ജിഒ സംഘ് സുപ്രീം കോടതി വരെ നടത്തിയ നിയമപോരാട്ടത്തിലൂടെ ശമ്പളം ജീവനക്കാരുടെ അവകാശമാണെന്ന വിധി നമുക്ക് സമ്പാദിക്കാനായി. സിവില്‍ സര്‍വീസ് മേഖലയ്ക്ക് എക്കാലവും കരുത്ത് പകരുന്ന നിയമപോരാട്ടം നടത്താന്‍ കേരള എന്‍ജിഒ സംഘിനും ഫെറ്റോ സംഘടനകള്‍ക്കും കഴിഞ്ഞുവെന്നത് ചരിത്രപരം തന്നെയായിരുന്നു.
കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്ത് ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പിലാക്കിയ ശമ്പള, പെന്ഷന് പരിഷ്ക്കരണത്തിന്റെ കുടിശ്ശിക പോലും നാളിതുവരെ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2019 മുതല്‍ 2021 വരെയുളള പെന്ഷന് പരിഷ്ക്കരണ കുടിശ്ശിക പോലും ലഭിക്കാതെ 80000ത്തിലധികം പെന്‍ഷന്‍കാര്‍ ഇതിനകം തന്നെ മരണപ്പെട്ടു കഴിഞ്ഞു. ഏറെ വിഷമകരമായ അവസ്ഥയില്‍ ജീവിക്കുന്ന പതിനായിരക്കണക്കിന് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യമാണ് പിണറായി സര്‍ക്കാര്‍ തടഞ്ഞുവച്ചിരിക്കുന്നത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ കേന്ദ്രസര്ക്കാരുകളോ മറ്റ് സംസ്ഥാന സര്‍ക്കാരുകളോ അവിടെയൊക്കെ നാളിതുവരെ ഉണ്ടാക്കിയിട്ടില്ലാത്ത ക്ഷാമബത്ത കുടിശ്ശികയാണ് കേരളത്തില്‍ നിലവില്‍ ഉണ്ടായിരിക്കുന്നത്. 18% ക്ഷാമബത്തയാണ് കേരളത്തില്‍ കുടിശികയായിരിക്കുന്നത്. രാജ്യത്ത് വിലക്കയറ്റം ഉണ്ടാകുന്നതിനനുസരിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന ക്ഷാമബത്തയാണ് കഴിഞ്ഞ രണ്ടര വര്‍ഷമായി കേരളത്തില്‍ നിഷേധിച്ചിരിക്കുന്നത്. ഈ കുടിശ്ശിക ക്ഷാമബത്ത എന്നു നല്കുമെന്നതിനെകുറിച്ച് യാതൊരു ഉറപ്പും പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ക്ഷാമബത്ത പോലും നഷ്ടമാകുമോയെന്ന ഭയമാണ് കേരളത്തിലെ ജീവനക്കാര്‍ക്ക് നിലവിലുളളത്.
കൊവിഡിന്റെ മറവില്‍ ജീവനക്കാരുടെ ശമ്പളം വീണ്ടും പിടിച്ചെടുത്ത സര്‍ക്കാരിന് എന്‍.ജി.ഒ സംഘ് നടത്തിയ നിയമപോരാട്ടത്തിലൂടെ 6 തവണകളായി ശമ്പളം തിരികെ നല്‍കേണ്ടി വന്നു. എന്നാല്‍ കൊവിഡിന്റെ മറവില്‍ ജീവനക്കാര്‍ക്ക് നിഷേധിച്ച ലീവ് സറണ്ടര്‍ നാളിതുവരെ പുനഃസ്ഥാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഈ സര്‍ക്കാരിന്റെ കാലാവധിക്ക് ശേഷം ലീവ് സറണ്ടര്‍ മാറാമെന്ന വിചിത്രമായ ഉത്തരവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഏറെ കൊട്ടിഘോഷിച്ച മെഡിസെപ് തികഞ്ഞ പരാജയമായി മാറി. സര്‍ക്കാര്‍ ഒരു രൂപപോലും വിഹിതം നല്‍കാതെ നടപ്പാക്കിയ പദ്ധതിയില്‍ നിന്ന് പല ആശുപത്രികളും പിന്മാറിക്കഴിഞ്ഞു. നിലവാരമുളള സ്വകാര്യ ആശുപത്രികളൊന്നും മെഡിസെപ്പുമായി സഹകരിക്കാന്‍ തയ്യാറാകുന്നില്ല. മെഡിസെപ്പിനെ വികലതയോടെ നടപ്പിലാക്കി തകര്‍ക്കുകയെന്ന ലക്ഷ്യമാണ് സര്‍ക്കാരിനുളളത്. പെന്‍ഷന്‍കാര്‍ക്ക് നിലവിലുണ്ടായിരുന്ന മെഡിക്കല്‍ അലവന്‍സ് ഇല്ലാതാക്കി നടപ്പിലാക്കിയ ഈ പദ്ധതികൊണ്ട് അവര്‍ക്ക് ഇരുട്ടടിയാണ് ഉണ്ടായിരിക്കുന്നത്.
പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തില്‍ അങ്ങേയറ്റം വഞ്ചനാപരമായ നിലപാടാണ് പിണറായി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുമെന്ന് പറഞ്ഞിട്ട് കഴിഞ്ഞ രണ്ടര വര്‍ഷം പുനഃപരിശോധനാ സമിതി റിപ്പോര്‍ട്ടു പോലും പുറത്തുവിടാതെ ഒളിച്ചോടുകയാണ് സര്‍ക്കാര്‍ ചെയ്തത്. ഒടുവില്‍ സുപ്രീംകോടതി ഇടപെടല്‍ മൂലം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പങ്കാളിത്ത പെന്ഷന് പിന്വലിക്കുതിന് മറ്റ് നിയമതടസ്സമില്ലെന്ന് വ്യക്തമാക്കിയതോടെ സര്‍ക്കാരിന്റെ മുഖം തന്നെ വികൃതമായിരിക്കുകയാണ്. ഇക്കാര്യത്തില്‍ സിപിഎം അനുകൂലസംഘടന എടുത്ത നിലപാട് പൂര്‍ണ്ണമായും തെറ്റാണെന്ന് ബോധ്യമായിരിക്കുന്നു. സമിതിയുടെ ശുപാര്‍ശയും ഇടതു മുണിയുടെ പ്രകടനപത്രികയിലെ വാഗ്ദാനവും പരിഗണിച്ച് ഇനിയെങ്കിലും പങ്കാളിത്ത പെന്ഷന് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകേണ്ടതുണ്ട്.
പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ജീവനക്കാര്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന സര്‍വീസിന് വെയിറ്റേജ് നിര്‍ത്തലാക്കി ഫിറ്റ്മെന്റ് ബെനിഫിറ്റ് വെട്ടിക്കുറച്ചു. ഹൗസ് ബില്‍ഡിംഗ് അഡ്വാന്‍സ് നിറുത്തലാക്കി. 5 വര്‍ഷത്തിലൊരിക്കല്‍ ശമ്പളം പരിഷ്ക്കരിക്കണമെന്ന തത്വം പോലും കേരളത്തില്‍ നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. അടുത്ത ശമ്പള പെന്ഷന് പരിഷ്ക്കരണം 2024-ല്‍ നടപ്പിലാക്കേണ്ടതാണ്. എന്നാല്‍ അതിനെക്കുറിച്ച് ചിന്തിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ശമ്പളം പോലും കിട്ടാന്‍ സാധ്യതയില്ലാത്ത അവസ്ഥയിലേക്ക് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത എത്തിയിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സൂചിപ്പിക്കുന്ന സര്‍ക്കാര്‍ ധൂര്‍ത്തിന്റെ കാര്യത്തില്‍ മറ്റെല്ലാ സര്‍ക്കാരുകളേയും കടത്തി വെട്ടിയിരിക്കുകയാണ്. എല്ലാ മാസവും 2000 രൂപ സാമൂഹിക പെന്ഷന് നല്‍കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ സര്‍ക്കാര്‍ കഴിഞ്ഞ 4 മാസമായി പെന്ഷന് കുടിശ്ശിക വരുത്തിയിട്ട്. കേരളീയം ആഘോഷിക്കാന്‍ പണം കണ്ടെത്തി. സര്‍ക്കാര്‍ സ്കൂളുകളിലെ ഉച്ചക്കഞ്ഞി വിതരണവും നിലച്ച അവസ്ഥയിലാണ്. സ്കൂളിലെ പ്രധാന അദ്ധ്യാപകര്‍ സ്വന്തം നിലയില്‍ ഉച്ചഭക്ഷണം കൊടുക്കേണ്ട അവസ്ഥയിലാണ്. കടമെടുക്കാന്‍ വേണ്ടി മാത്രമുളള ഒരു വകുപ്പായി ധനകാര്യവകുപ്പ് മാറിക്കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭം അനിവാര്യമായിരിക്കുന്നു. കേരളത്തിലെ സിവില്‍ സര്‍വീസ് മേഖലയില്‍ ജീവനക്കാരുടെ അവകാശങ്ങള്‍ നഷ്ടപ്പെടുമ്പോഴെല്ലാം ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. അനിശ്ചിതകാല പണിമുടക്കം ഉള്‍പ്പെടെ നടത്തിയാണ് ആനുകൂല്യങ്ങള്‍ സംരക്ഷിച്ചത്. ഇപ്പോള്‍ ശമ്പളം ഒഴികെ മറ്റെല്ലാം നഷ്ടപ്പെടുന്ന സാഹചര്യമാണ് സംജാതമായിരിക്കുത്. അനിവാര്യമായ ചെറുത്ത് നില്പിന് നാം തയ്യാറായേ മതിയാകൂ. യോജിച്ച പണിമുടക്കം സിവില്‍സര്‍വീസ് മേഖയില്‍ അനിവാര്യമായിരിക്കുന്നു. അതുകൊണ്ട് ഇന്നു നടക്കു പണിമുടക്കില്‍ പങ്ക് ചേരാന്‍ മുഴുവന്‍ ജീവനക്കാരോടും അദ്ധ്യാപകരോടും ഫെഡറേഷന് ഓഫ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്സ് ഓര്‍ഗനൈസേഷന്‍സ് അഭ്യര്‍ത്ഥിക്കുന്നു. ഇതിന് ശക്തിപകരാന്‍ മുഴുവന്‍ പെന്‍ഷന്‍കാരും ഈ പോരാട്ടത്തില്‍ അണിനിരക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് മനസ്സിലാക്കി എല്ലാ പെന്‍ഷണര്‍മാരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: