Categories: World

ഓഷ്വിറ്റ്സ് നാസി കോൺസട്രേഷൻ ക്യാമ്പ് സന്ദർശിച്ച് ഇലോൺ മസ്ക്

തൻ്റെ മൂന്ന് വയസുകാരൻ മകനൊപ്പമാണ് അദ്ദേഹം ഇവിടം സന്ദർശിച്ചത്

Published by

വാർസോ : ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻമാരിൽ ഒരാളും ടെസ്‌ല കാർ കമ്പനിയുടെ ഉടമസ്ഥനുമായ ഇലോൺ മസ്ക് പോളണ്ടിലെ നാസികൾ നിർമ്മിച്ച ഏറ്റവും വലിയ തടവറയായ ഓഷ്വിറ്റ്സ് ക്യാമ്പ് സന്ദർശിച്ചു. ഇലോൺ മസ്ക് തന്റെ എക്സ് അക്കൗണ്ടിൽ ജൂതൻമാർക്കെതിരെയുള്ള ആശയങ്ങൾ പ്രചരിപ്പിക്കുന്നു എന്ന വിവാദമുയർത്തിയ സാഹചര്യത്തിലാണ് ഈ സന്ദർശനം.

തന്റെ മൂന്ന് വയസുകാരൻ മകനൊപ്പമാണ് അദ്ദേഹം ഇവിടം സന്ദർശിച്ചത്. ഇതിനു പുറമെ ഹോളോകോസ്റ്റ് ഭീകരത അതിജീവിച്ച ജിഡോൺ ലിവ്, ജേണലിസ്റ്റ് ബെൻ ഷപ്പിറോ , യൂറോപ്യൻ ജ്യൂവിഷ് അസോസിയേഷൻ ചെയർമാൻ റബ്ബി മെനച്ചൻ മർഗോളിൻ എന്നിവരും അദ്ദേഹത്തെ അനുഗമിച്ചു.

തന്റെ മകനെ തോളിലേറ്റി ക്യാമ്പ് കാണുന്ന ചിത്രങ്ങൾ പുറത്ത് വിട്ടിട്ടുണ്ട്. അതേസമയം 14 വയസിൽ താഴെയുള്ള കുട്ടികളെ ഇവിടെ കൊണ്ടുവരുന്നതിനെ ക്യാമ്പ് വെബ്സൈറ്റിൽ ഉചിതമല്ലെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by