തിരുവനന്തപുരം: ക്രിസ്മസ് ന്യൂ ഇയര്‍ ബമ്പര്‍ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനില്‍. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 എന്നാണ് ബമ്പറിന് പേര് നല്‍കിയിട്ടുള്ളത്. 20 കോടി ഒന്നാം സമ്മാനം. ഒരു കോടി വീതം 20 പേര്‍ക്കും ലഭിക്കും.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്കുന്ന മൂന്നാം സമ്മാനവും, 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്കുന്ന നാലാം സമ്മാനവും 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്കുന്ന അഞ്ചാം സമ്മാനവും അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്. ഇക്കുറി പത്ത് സീരീസുകളിലായായിരുന്നു ടിക്കറ്റ് വില്പന. കഴിഞ്ഞ വര്‍ഷം 16 കോടി രൂപയായിരുന്നു ഒന്നാം സമ്മാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: