മുംബൈ: ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ ലോകത്തിലെ പ്രതീക്ഷയുടെ പച്ചത്തുരുത്തായി നിലകൊള്ളുന്നതുപോലെ, ഇന്ത്യയിലെ ഓഹരി വിപണി ലോകത്തെ ഏറ്റവും വലിയ നാലാമത്തെ ഓഹരി വിപണിയായി മാറി. ഇക്കാര്യത്തില്‍ നമ്മളേക്കാള്‍ ഏറെ വലിയ സാമ്പത്തിക ശക്തി എന്ന് കരുതുന്ന ഹോങ്കോങ്ങിനെ പിന്തള്ളിയാണ് ഇന്ത്യ നാലാം സ്ഥാനത്തേക്ക് കുതിച്ചത്.. സാമ്പത്തിക നയങ്ങളിലെ പരിഷ്കാരങ്ങളും സാമ്പത്തിക വളര്‍ച്ചയ്‌ക്കുള്ള സാധ്യതയുമാണ് ഇന്ത്യയെ പ്രിയങ്കരമാക്കുന്നത്.
ഇന്ത്യന്‍ ഓഹരി വിപണിയിലെ ഓഹരികളുടെ മൊത്തം മൂല്യം 4.33 ലക്ഷം കോടി ഡോളറായി ഉയര്‍ന്നിരിക്കുകയാണ്. ഹോങ്കോങ്ങിന്റെ ഓഹരിവിപണിയുടെ മൊത്തം മൂല്യം വെറും 4.29 ലക്ഷം കോടി ഡോളര്‍ മാത്രമാണ്. മാത്രമല്ല, കഴിഞ്ഞ നാല് വര്‍ഷം കൊണ്ടാണ് ഇന്ത്യയുടെ ഈ കുതിപ്പുണ്ടായത്. മോദി സര്‍ക്കാരിന്റെ നയപരിഷ്കാരങ്ങള്‍ ഈ വളര്‍ച്ചയില്‍ ഒരു നിര്‍ണ്ണായകഘടകമായി. ബ്ലൂംബർഗ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ ഓഹരി വിപണിയുടെ ഈ നേട്ടം അടയാളപ്പെടുത്തിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ഡിസംബർ അഞ്ചിനാണ് ഇന്ത്യൻ ഓഹരി വിപണിയുടെ വിപണി മൂല്യം ആദ്യമായി നാല് ട്രില്യൺ ഡോളർ കടന്നത്. കഴിഞ്ഞ നാല് വർഷത്തിനിടെ, ഈ മേഖലയിൽ ഉണ്ടായ ശ്രദ്ധേയമായ നാഴികക്കല്ലാണ് ഇത്.
റീടെയിൽ നിക്ഷപകർ ഓഹരി വിപണിയിൽ കൂടുതലായി പണമിറക്കുന്നതും ഇന്ത്യയുടെ കോര്‍പറേറ്റ് കമ്പനികളുടെ മെച്ചപ്പെട്ട സാമ്പത്തിക ഫലങ്ങളുമാണ് ഇന്ത്യയ്‌ക്ക് അനുകൂലഘടകമായത്. അതുപോലെ വിദേശ നിക്ഷേപകര്‍ (എഫ് ഐഐ) ഇന്ത്യയില്‍ പണമൊഴുക്കുന്നതും അനുകൂല ഘടകമാണ്. ചൈനക്ക് ബദലായ സമ്പദ് ഘടനയായി ഇന്ത്യ വളര്‍ന്നുവരുന്നതും വിപണിയെ സ്വാധീനിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ സുസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷവും അതിവേഗം വളരുന്ന രാജ്യങ്ങളുടെ പട്ടികയിൽ തുടരുന്നതും ഈ വളർച്ചക്ക് കരുത്തേകിയെന്ന വിലയിരുത്തലുകളും ഉണ്ട്. സുസ്ഥിരമായ രാഷ്‌ട്രീയ അന്തരീക്ഷത്തിന് പിന്നില്‍ ബിജെപിയുടെയും മോദിയുടെയും ബദലില്ലാത്ത വളര്‍ച്ച നിര്‍ണ്ണായകമാണ്. 2024ലെ മോദിയുടെ ജയം കൂടിയായാല്‍ ഈ സുസ്ഥിരതയ്‌ക്ക് മാറ്റ് കൂടും.
ചൈനയിലെ പല പ്രമുഖ കമ്പനികളും ഹോങ്കോങ്ങിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇടക്കാലത്ത് ഹോങ്കോങ്ങിലെ വിപണികളിൽ ഉണ്ടായ ഇടിവും ഇന്ത്യൻ ഓഹരികളിലെ തുടർച്ചയായ കുതിച്ചുചാട്ടത്തിന് കാരണമായെന്ന് വിദഗ്ധർ പറയുന്നു.
ചൈന നേരിട്ട തിരിച്ചടികളാണ് ഇന്ത്യയ്‌ക്ക് അനുഗ്രഹമായത്. കോവിഡിനെത്തുടർന്ന് ഏർപ്പെടുത്തിയ കർശനമായ നിയന്ത്രണങ്ങൾ, കോർപ്പറേറ്റുകൾക്കെതിരായ നിയന്ത്രണങ്ങള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ പ്രതിസന്ധി, പാശ്ചാത്യ രാജ്യങ്ങളുമായുള്ള ഭൗമരാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ എന്നിവ ചൈനയുടെ വളര്‍ച്ചയെ പിറകോട്ടടിപ്പിച്ചു. അതുപോലെ യുവാക്കളില്ലാതെ, വൃദ്ധജനസംഖ്യ കൂടിവരുന്നതും ചൈനയുടെ സാമ്പത്തികമാന്ദ്യത്തിന് ആക്കം കൂടുന്നു. യുഎസും യൂറോപ്പും അവരുടെ ഉല്‍പാദനസംവിധാനങ്ങളും ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വിപണിയും ആയി ചൈനയ്‌ക്ക് പകരം ഇന്ത്യയെ പ്രതിഷ്ഠിക്കാന്‍ ശ്രമിക്കുന്നതും ഇന്ത്യയ്‌ക്ക് അനുഗ്രഹമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: