ന്യൂദല്‍ഹി: ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹമാര സംവിധാന്‍, ഹമാര സമ്മാന്‍ ‘ എന്നപേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ കാമ്പയിന് ഉപ രാഷ്ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നാളെ 2024 ജനുവരി 24ന് ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യും.
ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും നമ്മുടെ രാജ്യത്തെ ബന്ധിപ്പിക്കുന്ന പങ്കിട്ട മൂല്യങ്ങള്‍ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.
ഭരണഘടനാ ചട്ടക്കൂടില്‍ പ്രതിപാദിച്ചിരിക്കുന്ന ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അഭിമാനബോധവും ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കാന്‍ ഈ രാജ്യവ്യാപക സംരംഭം വിഭാവനം ചെയ്യുന്നു. നമ്മുടെ ജനാധിപത്യ യാത്രയില്‍ അര്‍ത്ഥവത്തായ രീതിയില്‍ സംഭാവന നല്‍കാനും വിവിധ രീതികളില്‍ പങ്കെടുക്കാനും ഓരോ പൗരനും ഈ പരിപാടി അവസരം നല്‍കും.
കേന്ദ്ര നിയമനീതി മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പാണ് പരിപാടി നടത്തുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടികള്‍ താഴെ പറയുന്നവയാണ് :
‘എല്ലാവര്ക്കും നീതി എല്ലാ വീട്ടിലും നീതി’ എന്ന പരിപാടി സേവന കേന്ദ്രങ്ങളിലെ ഗ്രാമതല സംരംഭകരിലൂടെ ഗ്രാമീണരെ ബന്ധിപ്പിക്കുകയും എല്ലാവര്ക്കും നീതി എന്ന പ്രതിജ്ഞ എടുക്കുകയും ചെയ്യുക എന്ന് ലക്ഷ്യം വക്കുന്നു. ‘ന്യായ സഹായികള്‍’, അഭിലാഷ ബ്ലോക്കുകളിലും ജില്ലകളിലും ഉടനീളം വീടുകളില്‍ എത്തി പൗരകേന്ദ്രീകൃതമായ വിവിധ നിയമ സേവനങ്ങളെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.
സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശതലത്തില്, ന്യായ സേവാ മേളകള്‍ സംഘടിപ്പിക്കും.വ്യക്തികള്‍ക്ക് വിവിധ പദ്ധതികളും മറ്റ് സേവനങ്ങളും സംബന്ധിച്ചും നിയമപരവുമായ മാര്‍ഗനിര്‍ദേശവും വിവരങ്ങളും പിന്തുണയും നല്‍കുന്നതിനുള്ള വേദികളായി ഇവ വര്‍ത്തിക്കും.
‘നവ ഭാരത് നവ സങ്കല്പ്’ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പരിപാടിയിലൂടെ പഞ്ച പ്രാണ്‍ പ്രതിജ്ഞ എടുക്കാനും പഞ്ചപ്രാണിന്റെ പ്രമേയങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പഞ്ച് പ്രാണ്‍ രംഗോത്സവ് (പോസ്റ്റര്‍ നിര്‍മ്മാണ മത്സരം), പഞ്ച് പ്രാണ്‍ അനുഭവ് (റീല്‍/വീഡിയോ നിര്‍മ്മാണ മത്സരം) എന്നിവയില്‍ പങ്കെടുക്കുന്നതിലൂടെ പൗരന്മാര്ക്ക് അവരുടെ കഴിവും സര്‍ഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. ഭരണഘടനയെക്കുറിച്ചുള്ള അറിവ് ആകര്‍ഷകമായ രീതിയില്‍ പരിശോധിക്കാനുള്ള അവസരവും പൗരന്മാര്ക്ക് ലഭിക്കും. മൈ ജിഓവി പ്ലാറ്റ്ഫോമിലാണ് ഈ പരിപാടി സംഘടിപ്പിക്കുക.
പ്രോ ബോണോ ക്ലബ് പദ്ധതി പ്രകാരം ലോ കോളേജുകള്‍ ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ പഞ്ചപ്രാണിന്റെ സന്ദേശം എത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുകയാണ് മൂന്നാം പ്രവര്‍ത്തനമായ ‘വിധി ജാഗ്രതാ അഭിയാന്’ വഴി ലക്ഷ്യമിടുന്നത്.
അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള നിയമപരമായ വിവരങ്ങള്‍ വളരെ ആകര്‍ഷകവും വിനോദകരവും അവിസ്മരണീയവുമായ രീതിയില്‍ പ്രചരിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ഗ്രാമവിധി ചേത്ന, വഞ്ചിത് വര്‍ഗ് സമ്മാന്‍, നാരി ഭാഗിദാരി എന്നീ സംരംഭങ്ങളിലൂടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉള്‍പ്പെടുത്തുക എന്നതും ഇത് വഴി ലക്ഷ്യമിടുന്നു.
പരിപാടിയോടാനുബന്ധിച്ച് ‘ന്യായ സേതു’ ഉദ്ഘാടനം ചെയ്യും.നിയമ സേവനങ്ങളുടെ പരിധി അവസാന ലക്ഷ്യകേന്ദ്രത്തിലേയ്ക്ക് വരെ വ്യാപിപ്പിക്കാനും വിപുലീകരിക്കാനും ലക്ഷ്യമിടുന്ന സുപ്രധാനവും പരിവര്‍ത്തനാത്മകവുമായ ഒരു ചുവടുവെയ്പ്പായാണ് ന്യായ സേതു സമാരംഭിക്കുന്നത്. നിയമപരമായ വിവരങ്ങള്‍, നിയമോപദേശം, നിയമസഹായം എന്നിവയ്ക്കായുള്ള ഒരു ഏകീകൃത സംവിധാനം ആയി ഇത് വര്‍ത്തിക്കും. കൂടാതെ,എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നീതിയുക്തവുമായ ഒരു സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: