Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75ാം വാര്‍ഷികാഘോഷ സ്മരണ: ‘ഹമാര സംവിധാന്‍, ഹമാര സമ്മാന്‍’ പ്രചാരണ പരിപാടി നാളെ ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും നമ്മുടെ രാജ്യത്തെ ബന്ധിപ്പിക്കുന്ന പങ്കിട്ട മൂല്യങ്ങള്‍ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2024, 07:34 pm IST
in India

ന്യൂദല്‍ഹി: ഇന്ത്യ റിപ്പബ്ലിക്കായതിന്റെ 75ാം വാര്‍ഷികത്തോടനുബന്ധിച്ച് ‘ഹമാര സംവിധാന്‍, ഹമാര സമ്മാന്‍ ‘ എന്നപേരില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന അഖിലേന്ത്യാ കാമ്പയിന്‍ ഉപ രാഷ്‌ട്രപതി ജഗ്ദീപ് ധന്‍ഖര്‍ നാളെ 2024 ജനുവരി 24ന് ഡോ. അംബേദ്കര്‍ ഇന്റര്‍നാഷണല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യും.

ഇന്ത്യന്‍ ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങളോടുള്ള നമ്മുടെ കൂട്ടായ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും നമ്മുടെ രാജ്യത്തെ ബന്ധിപ്പിക്കുന്ന പങ്കിട്ട മൂല്യങ്ങള്‍ ആഘോഷിക്കുകയും ചെയ്യുക എന്നതാണ് ഈ പ്രചാരണ പരിപാടിയുടെ ലക്ഷ്യം.

ഭരണഘടനാ ചട്ടക്കൂടില്‍ പ്രതിപാദിച്ചിരിക്കുന്ന ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനുള്ള അഭിമാനബോധവും ഉത്തരവാദിത്തവും വളര്‍ത്തിയെടുക്കാന്‍ ഈ രാജ്യവ്യാപക സംരംഭം വിഭാവനം ചെയ്യുന്നു. നമ്മുടെ ജനാധിപത്യ യാത്രയില്‍ അര്‍ത്ഥവത്തായ രീതിയില്‍ സംഭാവന നല്‍കാനും വിവിധ രീതികളില്‍ പങ്കെടുക്കാനും ഓരോ പൗരനും ഈ പരിപാടി അവസരം നല്‍കും.

കേന്ദ്ര നിയമനീതി മന്ത്രാലയത്തിന്റെ നീതിന്യായ വകുപ്പാണ് പരിപാടി നടത്തുന്നത്. ക്യാമ്പയിനിന്റെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുള്ള പരിപാടികള്‍ താഴെ പറയുന്നവയാണ് :

‘എല്ലാവര്‍ക്കും നീതി എല്ലാ വീട്ടിലും നീതി’ എന്ന പരിപാടി സേവന കേന്ദ്രങ്ങളിലെ ഗ്രാമതല സംരംഭകരിലൂടെ ഗ്രാമീണരെ ബന്ധിപ്പിക്കുകയും എല്ലാവര്‍ക്കും നീതി എന്ന പ്രതിജ്ഞ എടുക്കുകയും ചെയ്യുക എന്ന് ലക്ഷ്യം വക്കുന്നു. ‘ന്യായ സഹായികള്‍’, അഭിലാഷ ബ്ലോക്കുകളിലും ജില്ലകളിലും ഉടനീളം വീടുകളില്‍ എത്തി പൗരകേന്ദ്രീകൃതമായ വിവിധ നിയമ സേവനങ്ങളെക്കുറിച്ചുള്ള അവബോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും.

സംസ്ഥാന/കേന്ദ്ര ഭരണ പ്രദേശതലത്തില്‍, ന്യായ സേവാ മേളകള്‍ സംഘടിപ്പിക്കും.വ്യക്തികള്‍ക്ക് വിവിധ പദ്ധതികളും മറ്റ് സേവനങ്ങളും സംബന്ധിച്ചും നിയമപരവുമായ മാര്‍ഗനിര്‍ദേശവും വിവരങ്ങളും പിന്തുണയും നല്‍കുന്നതിനുള്ള വേദികളായി ഇവ വര്‍ത്തിക്കും.

‘നവ ഭാരത് നവ സങ്കല്‍പ്’ എന്ന് പേരിട്ടിരിക്കുന്ന മറ്റൊരു പരിപാടിയിലൂടെ പഞ്ച പ്രാണ്‍ പ്രതിജ്ഞ എടുക്കാനും പഞ്ചപ്രാണിന്റെ പ്രമേയങ്ങള്‍ സ്വീകരിക്കാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു. പഞ്ച് പ്രാണ്‍ രംഗോത്സവ് (പോസ്റ്റര്‍ നിര്‍മ്മാണ മത്സരം), പഞ്ച് പ്രാണ്‍ അനുഭവ് (റീല്‍/വീഡിയോ നിര്‍മ്മാണ മത്സരം) എന്നിവയില്‍ പങ്കെടുക്കുന്നതിലൂടെ പൗരന്മാര്‍ക്ക് അവരുടെ കഴിവും സര്‍ഗ്ഗാത്മകതയും പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കും. ഭരണഘടനയെക്കുറിച്ചുള്ള അറിവ് ആകര്‍ഷകമായ രീതിയില്‍ പരിശോധിക്കാനുള്ള അവസരവും പൗരന്മാര്‍ക്ക് ലഭിക്കും. മൈ ജിഓവി പ്ലാറ്റ്‌ഫോമിലാണ് ഈ പരിപാടി സംഘടിപ്പിക്കുക.

പ്രോ ബോണോ ക്ലബ് പദ്ധതി പ്രകാരം ലോ കോളേജുകള്‍ ദത്തെടുക്കുന്ന ഗ്രാമങ്ങളില്‍ പഞ്ചപ്രാണിന്റെ സന്ദേശം എത്തിക്കാന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തുകയാണ് മൂന്നാം പ്രവര്‍ത്തനമായ ‘വിധി ജാഗ്രതാ അഭിയാന്‍’ വഴി ലക്ഷ്യമിടുന്നത്.

അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള നിയമപരമായ വിവരങ്ങള്‍ വളരെ ആകര്‍ഷകവും വിനോദകരവും അവിസ്മരണീയവുമായ രീതിയില്‍ പ്രചരിപ്പിക്കാന്‍ ഇത് ലക്ഷ്യമിടുന്നു. ഗ്രാമവിധി ചേത്‌ന, വഞ്ചിത് വര്‍ഗ് സമ്മാന്‍, നാരി ഭാഗിദാരി എന്നീ സംരംഭങ്ങളിലൂടെ സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളെ ഉള്‍പ്പെടുത്തുക എന്നതും ഇത് വഴി ലക്ഷ്യമിടുന്നു.

പരിപാടിയോടാനുബന്ധിച്ച് ‘ന്യായ സേതു’ ഉദ്ഘാടനം ചെയ്യും.നിയമ സേവനങ്ങളുടെ പരിധി അവസാന ലക്ഷ്യകേന്ദ്രത്തിലേയ്‌ക്ക് വരെ വ്യാപിപ്പിക്കാനും വിപുലീകരിക്കാനും ലക്ഷ്യമിടുന്ന സുപ്രധാനവും പരിവര്‍ത്തനാത്മകവുമായ ഒരു ചുവടുവെയ്‌പ്പായാണ് ന്യായ സേതു സമാരംഭിക്കുന്നത്. നിയമപരമായ വിവരങ്ങള്‍, നിയമോപദേശം, നിയമസഹായം എന്നിവയ്‌ക്കായുള്ള ഒരു ഏകീകൃത സംവിധാനം ആയി ഇത് വര്‍ത്തിക്കും. കൂടാതെ,എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും നീതിയുക്തവുമായ ഒരു സമൂഹത്തെ പ്രാപ്തമാക്കുകയും ചെയ്യും.

Tags: Jagdeep DhankarRepublic Day CelebrationHamara Samvidhan Hamara Samman
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

രാഷ്‌ട്രപതി ഭവനിലെ അഷ്ടലക്ഷ്മി

കത്തുമായി നടൻ ഉണ്ണിമുകുന്ദൻ
Kerala

റിപ്പബ്ലിക് ദിനാഘോഷത്തിലേക്ക് ഉണ്ണി മുകുന്ദന് രാഷ്‌ട്രപതിയുടെ ക്ഷണം; ക്ഷണം ഏറെ അഭിമാനവും അംഗീകാരവുമെന്ന് നടൻ

റിപ്പബ്ലിക്ദിന പരേഡില്‍ പങ്കെടുക്കുന്ന ബിഹാര്‍ പോലീസിലെ വനിതാ റെജിമെന്റ് ന്യൂദല്‍ഹിയിലെ ഗാന്ധി മൈതാനിയില്‍ പരിശീലനം നടത്തുന്നു
India

റിപ്പബ്ലിക്ദിനാഘോഷങ്ങള്‍ക്ക് ഇന്ദ്രപ്രസ്ഥം ഒരുങ്ങുന്നു; ‘വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍ മുഖ്യപ്രമേയം’

India

ജഗ്ദീപ് ധന്‍കറെ ബിജെപി തടവിലാക്കിയോ എന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യം പൊളിഞ്ഞു;50 ദിവസത്തിന് ശേഷം മൗനം വെടിഞ്ഞ് ജഗ്ദീപ് ധന്‍കര്‍

ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ അപഹാസ്യമായ രീതിയില്‍ അനുകരിക്കുന്ന തൃണമൂല്‍ എംപി കല്യാണ്‍ ബാനര്‍ജി. അത് ക്യാമറയില്‍ പകര്‍ത്തുന്ന രാഹുല്‍ ഗാന്ധി.
India

ഉപരാഷ്‌ട്രപതിയായിരിക്കെ ജഗ്ധീപ് ധന്‍കറെ വിലവെയ്‌ക്കാത്ത രാഹുല്‍ ഗാന്ധിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാണാത്തതില്‍ വല്ലാത്ത വിഷമം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.