തിരുവനന്തപുരം: കേരളത്തിലെ കത്തോലിക്കര്‍ക്ക് മോദിയെ ഭയമാണെന്നും അവരില്‍ മുസ്ലിം വിരോധമുണ്ടെന്നും മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി (എംഇഎസ്) പ്രസിഡന്റ് ഡോ. ഫസല്‍ ഗഫൂര്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസുമായി നടത്തിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.
കത്തോലിക്കാസഭ മോദിയെ പ്രീണിപ്പിക്കാനുള്ള തിരക്കിലാണെന്നും ഒരു പക്ഷെ ഇവരുടെ സാമ്പത്തിക സ്രോതസ്സിനെക്കുറിച്ച് ഇഡി അന്വേഷിക്കുമെന്ന ഭയമാകാം ഇത്തരം പ്രീണനത്തിന് കാരണമെന്നും ഡോ. ഫസല്‍ ഗഫൂര്‍ പറഞ്ഞു.
കേരളത്തില്‍ മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മില്‍ കുറെക്കാലമായി നല്ല ബന്ധത്തിലല്ല. ഈ രണ്ടു സമുദായങ്ങള്‍ക്കിടയിലും വിള്ളലുകളുണ്ടെന്നും ഡോ. ഫസല്‍ ഗഫൂര്‍ ഫറഞ്ഞു. പിണറായി മന്ത്രിസഭയിലും കോണ്‍ഗ്രസിന്റെ സംഘടനാതലത്തിലും നായര്‍ സ്വാധീനം കൂടുതലാണെന്നും ഡോ. ഫസല്‍ ഗഫൂര്‍ ആരോപിച്ചു.
ശശി തരുൂരിനെ ഒരു മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്നും ഡോ ഫസല്‍ ഗഫൂര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: