എന്റെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും എനിക്ക് ഇഷ്ടമുള്ള കാര്യങ്ങളാണ് ഞാൻ ഇടുന്നത്. മറ്റുള്ളവർക്ക് വഴക്കുണ്ടാക്കാനുള്ള ഇടമല്ല അത്. അവർക്ക് വഴക്ക് ഉണ്ടാക്കാൻ വേറെ ഒത്തിരി സ്ഥലങ്ങളുണ്ട്. ആ വേദി ഉണ്ടാക്കേണ്ട എന്ന് കരുതിയാണ് കമന്റ് ബോക്സ് ഞാൻ ഓഫാക്കിയത്. ഞാൻ എന്താണ്, എങ്ങനെയാണ് എന്ന് തീരുമാനിക്കുന്നത് ഞാനാണ്. പറയുന്നവർ അങ്ങനെ പറഞ്ഞു കൊണ്ടിരിക്കും”.
അയോദ്ധ്യാ രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് രാംലല്ലയുടെ ചിത്രം പങ്കുവെച്ചതിന് പിന്നാലെ വലിയ സൈബർ ആക്രമണമാണ് നടി വീണാ നായർക്ക് നേരിടേണ്ടി വന്നത്. താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് താഴെ വളരെ മോശമായ കമന്റുകളാണ് വന്നത്. ഇതോടെ കമന്റ് ബോക്സ് വീണാ ഓഫാക്കുകയായിരുന്നു.
“എന്റെ ജോലിയെപ്പറ്റിയൊക്കെ വിമർശിക്കുന്ന സംഭവമാണെങ്കിൽ ഞാൻ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ട കാര്യമില്ല. ഉണ്ണി മുകുന്ദൻ അഭിപ്രായം പറഞ്ഞതെല്ലാം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. പിന്നെ, ഈ ട്രോളുകളൊക്കെ മാൻഡ്രേക്ക് പോലെ മാറി മറിഞ്ഞുവരും.ഇന്ന് എനിക്ക് ആണേൽ നാളെ വേറൊരാൾക്ക്. അതെല്ലാം അങ്ങനെ പോകും. അതിലൊന്നും പ്രത്യേകിച്ച് ഞാൻ അഭിപ്രായം പറയേണ്ട കാര്യമില്ല”- എന്നും വീണാ നായർ
പ്രതികരിക്കാൻ ഇവിടെ എഴുതുക: