കോഴിക്കോട്: അഞ്ച് മാസമായി പെന്‍ഷന്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ചക്കിട്ടപ്പാറയില്‍ ഭിന്നശേഷിക്കാരന്‍ ആത്മഹത്യ ചെയ്തു. വളയത്ത് ജോസഫ്(74) ആണ് മരിച്ചത്. 74 വയസായിരുന്നു. പെന്‍ഷന്‍ മുടങ്ങിയത് മൂലം ആത്മഹത്യ ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
പെന്‍ഷന്‍ ലഭിക്കാത്ത പശ്ചാത്തലത്തില്‍ ജോസഫ് പൊലീസിലും പഞ്ചായത്തിലും പരാതി നല്‍കിയിരുന്നു.പെന്‍ഷന്‍ മുടങ്ങിയതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു ഇയാളുടെ കുടുംബം.ജോസഫിന്റെ ഭാര്യ മരിച്ചിട്ട് ഒരു വര്‍ഷമായി.
തനിക്കും ഭിന്നശേഷിക്കാരിയായ മകള്‍ക്കും പെന്‍ഷന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 9നാണ് ജോസഫ് പരാതി നല്‍കിയത്. 15 ദിവസത്തിനകം പെന്‍ഷന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍, എസ്എച്ച്ഒ എന്നിവര്‍ക്കാണ് കത്ത് നല്‍കിയത്.
പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കിയ കത്തില്‍ പെന്‍ഷന്‍ അനുവദിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നമ് പറഞ്ഞിരുന്നു. പഞ്ചായത്ത് സെക്രട്ടറിക്ക് രണ്ടാമത് നല്‍കിയ പരാതിയില്‍ മകള്‍ കിടപ്പ് രോഗിയാണെന്നും കടം വാങ്ങി മടുത്തുവെന്നും പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: