അയോദ്ധ്യ : അയോദ്ധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം ആരംഭിക്കും. തിങ്കളാഴ്ച പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്്ത്തിയാക്കിയെങ്കിലും അന്നേദിവസം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമാണ് പ്രവേശനം ഉണ്ടായിരുന്നത്.
രാവിലെ ഏഴ് മുതല്‍ 11.30 വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മണി മുതല്‍ ഏഴ് വരെയും ദര്‍ശനം നടത്താം. രാവിലെ 6.30-നാണ് ജാഗരണ്‍ അഥവ ശൃംഗാര്‍ ആരതി നടക്കുന്നത്. രാത്രി 7.30-നാണ് സന്ധ്യ ആരതി. ആരതി നടത്താന്‍ ആഗ്രഹിക്കുന്നവര്‍ അര മണിക്കൂര്‍ മുമ്പ് തിരിച്ചറിയല്‍ രേഖയുമായി രാമക്ഷേത്രത്തിലെ ക്യാമ്പ് ഓഫീസിലെത്തണമെന്നാണ് രാമജന്മഭൂമി തീര്‍ത്ഥക്ഷേത്ര ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്. ഇന്ന് മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുന്നതോടെ അയോദ്ധ്യയില്‍ ഭക്തരുടെ വന്‍ തിരക്കാണ്. പ്രതിദിനം പതിനായിരത്തോളം പേര് ദര്‍ശനം നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#WATCH | Ayodhya, Uttar Pradesh: Devotees gather in large numbers at Shri Ram temple on the first day after the Pran Pratishtha ceremony pic.twitter.com/EGo9yr9sXS
— ANI (@ANI) January 23, 2024
ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തെങ്കിലും ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം തുടരും. രണ്ട് വര്‍ഷത്തിനുള്ളില്‍ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രധാനമന്ത്രിയാണ് രാമലല്ലയുടെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ യജമാനസ്ഥാനത്തിരുന്നത്. അദ്ദേഹത്തിനൊപ്പം ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരും ചടങ്ങുകള്‍ക്ക് സാക്ഷിയായി.
ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാമലല്ലയെ ഗര്ഭഗൃഹത്തില് പ്രതിഷ്ഠിച്ചു. ഈ സമയം ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രതിഷ്ഠാ ചടങ്ങിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണിത്. അയോധ്യ ക്ഷേത്രനിര്‍മാണം വൈകിയതില്‍ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: