കൊൽക്കത്ത: ഇന്ത്യാ മുന്നണിയിൽ വീണ്ടും കല്ലുകടി. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമതാ ബാനർജിയാണ് സിപിഎമ്മിനെതിരെ ആക്ഷേപ പരാമർശങ്ങൾ നടത്തിയത്. കഴിഞ്ഞ 34 വർഷം താൻ ഏറ്റുമുട്ടിയവരുമായി ഉടമ്പടിയുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്നാണ് അവർ പറഞ്ഞത്.
ഇന്ത്യാ സഖ്യത്തിന്റെ അജണ്ട നിയന്ത്രിക്കാൻ ഇടതുപക്ഷം ശ്രമിക്കുകയാണ്, ബിജെപിയെ തങ്ങൾ നേരിടുന്നതുപോലെ ആരും നേരിട്ട് നേരിടുന്നില്ലെന്ന് മമത പറഞ്ഞു. പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ വച്ച് താനാണ് ‘ ഇന്ത്യ സഖ്യം’ എന്ന പേര് നിർദ്ദേശിച്ചത്, എന്നാൽ എപ്പോഴെല്ലാം യോഗം ചേരുമ്പോഴും ഇടതുപക്ഷം അതിനെ തങ്ങളുടേതായ രീതിയിൽ നിയന്ത്രിക്കാൻ ശ്രമിക്കുകയാണെന്ന് അവർ ആരോപിച്ചു. കഴിഞ്ഞ 34 വർഷമായി താൻ ഏറ്റുമുട്ടിയവരുമായി ഉടമ്പടിയുമായി മുന്നോട്ട് പോകാൻ സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് മമത ബാനർജി പറഞ്ഞു.
എന്നാൽ എല്ലാ അധിക്ഷേപങ്ങളെയും മറന്ന് താൻ യോഗങ്ങളിൽ പങ്കെടുക്കാൻ ശ്രമിക്കാറുണ്ടെന്നും മമത വ്യക്തമാക്കി. 2011ലാണ് 34 വർഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് തൃണമൂൽ കോൺഗ്രസ് അധികാരത്തിലേറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: