തിരുവനന്തപുരം: നമ്മുടെ കയ്യില്‍ ഒന്നുമില്ലാതിരിക്കുമ്പോള്‍ ചിരട്ട കൊട്ടി ഒച്ചകേള്‍പ്പിക്കുന്ന ഒരു പരിപാടിയാണ് അയോധ്യയിലെ പ്രാണപ്രതിഷ്ഠാദിനത്തില്‍ രാഹുല്‍ഗാന്ധി ചെയ്തതെന്ന് ടി.ജി. മോഹന്‍ദാസ്. “അയോധ്യയിലേ പോകുന്നില്ല. എന്നാല്‍ കച്ചറയുണ്ടാക്കാതെ ഇരിയ്ക്കേണ്ടെ. അതും ചെയ്തില്ല. പകരം അസമിലെ ഒരു ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച് രംഗം വഷളാക്കുകയായിരുന്നു.”- രാഹുല്‍ ഗാന്ധിയുടെ രീതിയെ വിമര്‍ശിച്ചുകൊണ്ട് മോഹന്‍ദാസ് പറഞ്ഞു.
“ഭാരത് ജോഡോ ന്യായ് യാത്രയാണ് രാഹുല്‍ ഗാന്ധി നടത്തുന്നത്. ബസ്സിനകത്ത് കക്കൂസും കിടക്കയും എല്ലാമുള്ള ഒന്നിനെയാണ് കാരവാന് എന്ന് പറയുന്നത്. ഇത്തരം മുപ്പതോളം കാരവാന് രാഹുല്‍ ഗാന്ധിക്ക് അകമ്പടിയായി പോകുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഇത് വിനോദസഞ്ചാര യാത്രയാണ്. അസമില്‍ ഒരു മഠമുണ്ട്. അതിനുള്ളിലെ ക്ഷേത്രത്തില്‍ രാഹുല്‍ ഗാന്ധിയ്ക്ക് അയോധ്യക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടത്തുന്ന തിങ്കളാഴ്ച തന്നെ കയറി തൊഴണം. കോണ്‍ഗ്രസ് സംഘത്തിലാകട്ടെ പത്ത് മുന്നൂറ് പേരുണ്ട്. കേറ്റില്ല എന്ന ക്ഷേത്രക്കാര് പറഞ്ഞു”- ടി.ജി. മോഹന്‍ദാസ് വിവരിച്ചു.
.”അസമിലെ മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മയും പറഞ്ഞു നിങ്ങളെ കയറ്റാനാവില്ല. കാരണം പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട ചില പരിപാടികള്‍ അവിടെ നടക്കുന്നുണ്ട്. അതിന് ശേഷം വേണമെങ്കില്‍ കയറാം. അതല്ലാതെ നിങ്ങള്‍ ബഹളം വെയ്ക്കരുത് എന്നും പറഞ്ഞു. പക്ഷെ രാഹുല്‍ ഗാന്ധി റോഡില്‍ കുത്തിയിരിക്കുകയും രഘുപതി രാഘവ രാജാറാം, പതീത പാവന സീതാറാം എന്ന പാട്ട് പാടുകയുമായിരുന്നു. പ്രതിഷ്ഠാച്ചടങ്ങിന് പോകുന്നില്ലെങ്കില്‍ പോകട്ടെ, ആ സമയത്ത് രാമന്റെ പാട്ട് പാടി രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസുകാരെ മുഴുവന്‍ അപമാനിക്കുകയായിരുന്നു. വി.ഡി. സതീശനും വി.ടി. ബലറാമും എല്ലാം ഇത് കണ്ട് തലയില്‍ മുണ്ടിട്ട് കാണും. ഒടുവില്‍ പ്രശ്നപരിഹാരാര്‍ത്ഥം അസമിലെ ഒരു ലോക്കല്‍ കോണ്‍ഗ്രസ് നേതാവിനെയും ലോക്കല്‍ കോണ്‍ഗ്രസ് എംഎല്‍എയും തൊഴാന്‍ അനുവദിച്ചു. ഇരുവരുംകൂടി ഈ ക്ഷേത്രത്തില്‍ കയറി തൊഴുതു. അത് രാഹുല്‍ ഗാന്ധി അംഗീകരിക്കുകയും ചെയ്തു. അമ്പലത്തില്‍ തൊഴുക എന്നതല്ല, അതിന്റെ പേരില്‍ അലമ്പുണ്ടാക്കുക എന്നതായിരുന്നു രാഹുല്‍ ഗാന്ധിയുടെ ലക്ഷ്യം. ചില മലയാളസിനിമയില്‍ ജഗതി ശ്രീകുമാറും മാമുക്കോയും അവതരിപ്പിച്ച വെട്ടിച്ചറി ഡൈമണ്, കീലേരി അച്ചു എന്നീ കഥാപാത്രങ്ങളെയാണ് രാഹുല്‍ ഗാന്ധിയുടെ ഈ പരിപാടി കാണുമ്പോ ഓര്‍മ്മ വരുന്നത്.”.- ടി.ജി. മോഹന്‍ ദാസ് പറഞ്ഞു.
“ഭാരത് ജോഡോ യാത്ര നടന്നപ്പോള്‍ ഒരു അമ്പലത്തില്‍ പോലും കയറാത്ത ആളാണ് രാഹുല്‍ ഗാന്ധി എന്നോര്‍ക്കണം. കേരളത്തില്‍ മുസ്ലിം ലീഗിനെ പേടിച്ച് ഭാരത് ജോഡോ യാത്രയുടെ ഭാഗമായി. തൃശൂര്‍ വടക്കുന്നാഥനെ കണ്ടില്ല, പത്മാഭസ്വാമിയെ കണ്ടില്ല, ചോറ്റാനിക്കരദേവിയെ കണ്ടില്ല. ആ രാഹുല്‍ ഗാന്ധിയാണ് ഇപ്പോള്‍ അസമിലെ ഒരു ക്ഷേത്രത്തില്‍ കയറി അലമ്പുണ്ടാക്കാന്‍ നോക്കിയത്. ഈ രാഹുലിന് പിന്നാലെ പോയി കോണ്‍ഗ്രസുകാര്‍ക്ക് ആരുടെ വോട്ട് കിട്ടാനാണ്?”.- ടി.ജി. മോഹന്‍ദാസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: