തിരുവനന്തപുരം: വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ട വിവരങ്ങള്‍ നിഷേധിക്കുക, വിവരാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കാതിരിക്കുക, കമ്മിഷന്റെ ഷോക്കോസ് നോട്ടീസിന് യഥാസമയം വിശദീകരണം സമര്‍പ്പിക്കാതിരിക്കുക,
വിവരം ഫയലില്‍ വ്യക്തമായിരുന്നിട്ടും തെറ്റിധരിപ്പിക്കുന്ന മറുപടി നല്‍കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് വിവിധ ജില്ലകളിലെ ആറ് ഓഫീസര്‍മാര്‍ക്കായി 65000 രൂപ പിഴ ശിക്ഷ. ഇവര്‍ നിശ്ചിത സമയത്തിനകം പിഴ ഒടുക്കുന്നില്ലെങ്കില്‍ വകുപ്പു മേധാവി ശമ്പളത്തില്‍ നിന്ന് പിടിച്ച് അടക്കാനും അല്ലെങ്കില്‍ സ്വത്തുക്കള്‍ ജപ്തി ചെയ്യാനും സംസ്ഥാന വിവരാവകാശ കമ്മിഷണര്‍ എ. അബ്ദുല്‍ഹക്കിം ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: