പ്രധാനമന്ത്രി നരേന്ദ്രമോദി പ്രാണപ്രതിഷ്ഠാച്ചടങ്ങുകള്‍ ആരംഭിച്ചതോടെ ഇടത്-ലിബറലുകളും ഇസ്ലാമിസ്റ്റുകളും പതിവ് നിലവിളിയുമായി രംഗത്ത്. ‘മതേതരത്വം തകര്‍ന്നു’ എന്ന പോസ്റ്റാണ് ഇവരില്‍ പലരും സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.
ജെഎന്‍യു സര്‍വ്വകലാശാലയിലെ ഇടത് വിദ്യാര്ത്ഥിയൂണിയന് പ്രസിഡന്റായ ഐഷേ ഘോഷ് എക്സില്‍ പങ്കുവെച്ച പ്രതികരണം ഇതാണ്:” 22 ജനവരി. ഒരു മതേതരരാജ്യത്തിന്റെ വീഴ്ച. എന്നും ഓര്‍മ്മിക്കപ്പെടും.”
22nd January.
Fall of a Secular Nation.
Will be REMEMBERED.
— Aishe (ঐশী) (@aishe_ghosh) January 22, 2024
ഇടത് പ്രൊപ്പഗണ്ടാ മാധ്യമമായ ദ വൈര്‍ മാസികയുടെ സീനിയര്‍ എഡിറ്ററായ അര്‍ഫാ ഖാനും ഷെര്‍വാണി കുറിച്ചത് ഇങ്ങിനെ:”പല നൂറ്റാണ്ടുകളായി നമ്മള് സ്വപ്നം കണ്ട ഇന്ത്യ, അറിഞ്ഞ ഇന്ത്യ മരിച്ചു.”
The way we imagined India, knew India for many centuries, is dead now.
— Arfa Khanum Sherwani (@khanumarfa) January 22, 2024
ഇത് ഒന്നിലധികം തരത്തില്‍ ഒരു ക്രൈം സീനാണെന്നായിരുന്നു. കോണ്‍ഗ്രസ് മാധ്യമമായ നാഷണല്‍ ഹെറാള്‍ഡിലെ കോളമിസ്റ്റായ മിതാലി സരണ്‍ കുറിച്ചു.
മലയാളസംവിധായകന്‍ കമാലുദ്ദീന് (കമല്‍ കെഎം) ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖമാണ് പങ്കുവെച്ചത്. മതേതരത്വം തകര്‍ന്നു എന്ന നിലയിലായിരുന്നു ഈ വിമര്‍ശനം.
പ്രധാനമന്ത്രി മോദിയാണ് അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ടാച്ചടങ്ങുകള് നടത്തിയത്. അമ്പും വില്ലും കയ്യിലേന്തിയ അഞ്ചുവയസ്സുകാരനായ ബാലനായ ശ്രീരാമന്റെ പ്രതിമയാണ് അയോധ്യരാമക്ഷേത്രത്തില്‍ പ്രതിഷ്ഠിച്ചത്. ലോകമെങ്ങുമുള്ള ഇന്ത്യക്കാര്‍ ആദരവോടെ നെഞ്ചേറ്റിയിരിക്കുകയാണ് ഈ ബാലകരാമനെ.
അയോധ്യയിലെ രാമക്ഷേത്രവും ജനവരി 22ന് നടന്ന പ്രാണപ്രതിഷ്ഠയും 500 വര്‍ഷമായി ഇന്ത്യയില്‍ നടന്ന ഒരു സാംസ്കാരിക അബദ്ധത്തിന്റെ തിരുത്തലായാണ് ഭൂരിഭാഗം ഇന്ത്യക്കാരും കാണുന്നത്. ഇവിടെ നിലനിന്നിരുന്ന ശ്രീരാമക്ഷേത്രത്തെ തകര്‍ത്ത് ബാബര്‍ പണിത പള്ളി നീക്കി അവിടെ ക്ഷേത്രം ഉയരുകയായിരുന്നു. ഇതിന് സുപ്രീംകോടതി അഞ്ചംഗബെഞ്ച് അനുവദിക്കുകയും ചെയ്തതാണ്. അല്ലാതെ നിയമവിരുദ്ധമായല്ല അവിടെ ക്ഷേത്രം ഉയര്‍ന്നത്. മാത്രമല്ല, മുസ്ലിം സമുദായത്തിന് നഷ്ടപരിഹാരം എന്ന നിലയില്‍ അഞ്ചേക്കര്‍ ഭൂമിയും അനുവദിച്ചു. അവിടെ പള്ളിനിര്‍മ്മാണം നടക്കുകയുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: