അയോദ്ധ്യ : അയോദ്ധ്യ ക്ഷേത്ര നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് ആദരം അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്ഷേത്രത്തിന്റെ പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ നിര്‍മാണത്തില്‍ പങ്കാളികളായ തൊഴിലാളികള്‍ക്ക് പ്രത്യേക ക്ഷണം നല്‍കിയിരുന്നു.
നിര്‍മാണത്തില്‍ പങ്കെടുത്ത തൊഴിലാളികള്‍ ഒരോരുത്തരുടേയും മേല്‍ പ്രധാനമന്ത്രി സ്വയം പുഷ്പ വൃഷ്ടി നടത്തുകയായിരുന്നു. പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി, അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അതിനുശേഷം പ്രധാനമന്ത്രി ക്ഷേത്രം യാഥാര്‍ത്ഥ്യമാക്കാന്‍ ഒപ്പം നിന്ന തൊഴിലാളികള്‍ക്കെല്ലാം നന്ദി അറിയിക്കുകയായിരുന്നു.
#WATCH | Prime Minister Narendra Modi showers flower petals on the workers who were a part of the construction crew at Ram Temple in Ayodhya, Uttar Pradesh. pic.twitter.com/gJp4KSnNp6
— ANI (@ANI) January 22, 2024
2020 ആഗസ്റ്റ് 5നാണ് അയോദ്ധ്യ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ഭൂമി പൂജയില്‍ പങ്കെടുത്തത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 70 ഏക്കറിലായി മൂന്ന് നിലകളിലാണ് അയോദ്ധ്യ ക്ഷേത്രം. ഗര്‍ഭഗൃഹവും സഭാഗൃഹവും അടങ്ങുന്ന ക്ഷേത്രത്തിന്റെ താഴത്തെ നിലയും, രാം ദര്‍ബാര്‍ ഉള്‍പ്പടെയുള്ള ഒന്നാം നിലയും പൂര്‍ത്തിയായിട്ടുണ്ട്. 2024 ഡിസംബറിന് മുമ്പായി ശ്രീരാമ ക്ഷേത്രത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് ക്ഷേത്ര നിര്‍മാണ സമിതി അദ്ധ്യക്ഷന്‍ നൃപേന്ദ്ര മിശ്ര അറിയിച്ചിരുന്നു.
മുകളിലത്തെ നിലയുടെ നിര്‍മാണം അതിവേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. ഭക്തരെ ക്ഷേത്രത്തിന്റെ മുന്‍വശത്തുകൂടി കയറ്റി വിടുകയും ഇറക്കുകയും ചെയ്തുകൊണ്ട് ബാക്കിയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ട്രസ്റ്റിന്റെ തീരുമാനം. രാമക്ഷേത്രത്തിന് സമീപത്തായി നിര്‍മിക്കുന്ന ഏഴ് ക്ഷേത്രങ്ങളുടെ നിര്‍മാണവും ഇതോടൊപ്പം പൂര്‍ത്തിയാക്കും. രണ്ട് വര്‍ഷത്തിനുള്ളില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളെല്ലാം പൂര്‍ത്തീകരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: