അയോദ്ധ്യ: രാമ ലല്ലപ്രാണ പ്രതിഷ്ഠാ ചടങ്ങിനോടനുബന്ധിച്ച് പുതിയ കാലചക്രത്തിനാണ് ഉദയം കുറിച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ നീണ്ട തപസ്യക്കൊടുവിലാണ് നമ്മുടെ രാമന് അയോധ്യയില്‍ തിരിച്ചെത്തിയതെന്നും പ്രധാനമന്ത്രി ്പ്രാണ പ്രതിഷ്ഠാ ചടങ്ങിന് ശേഷം പൊതു സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനുവരി 22 എന്ന ദിവസം പുതിയ ഇതിഹാസത്തിന്റെ തുടക്കമാണ്. ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും ഈ ദിവസം ലോകം ഓര്‍ത്തുവെക്കും.
അയോദ്ധ്യക്കും സരയുവിനും പ്രാണാമം… സീതാദേവിക്കും ഭരതശത്രുഘ്നന്മാര്‍ക്കും ലക്ഷ്മണനും പ്രണാമം… ശ്രീ രാമന് എവിടെയാണോ അവിടെ ഹനുമാന്റേയും അനുഗ്രഹം ഉണ്ടാകും.
ദശാബ്ദങ്ങളോളം നിയമ പോരാട്ടം നടത്തിയാണ് അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം പണിതുയര്‍ത്തിയത്. അ്തിലേ്ക്ക് വഴിവെച്ച വിധി പ്രസ്താവന നടത്തിയ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥയോട് എന്റെ നന്ദിരേഖപ്പെടുത്തുകയാണ്. ത്രേതായുഗത്തില്‍ 14 വര്‍ഷമായിരുന്നു രാമന് മാറിനില്‍ക്കേണ്ടി വന്നത്. എന്നാല്‍ ഈ യുഗത്തില്‍ രാമന് നൂറ്റാണ്ടുകളോളം അയോദ്ധ്യയെ വേര്‍പിരിഞ്ഞ് നില്‍ക്കേണ്ടി വന്നു. അതിന്റെ ഓരോ ഘട്ടത്തിലും നമ്മുടെ അനേകം തലമുറകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ശ്രീരാമപ്രഭുവിന്റെ ഭക്തര്‍ ഈ ചരിത്രനിമിഷത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊണ്ടിരിക്കുകയാണ്. ഈ രാജ്യത്തിന്റെയും ലോകത്തിന്റെയും വിവിധ കോണിലുള്ള രാമഭക്തര്‍ ഈ പുണ്യമൂഹൂര്‍ത്തത്തെ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുമെന്ന് എനിക്കുറപ്പുണ്ട്. രാമന് എല്ലാവരുടേയുമാണ്. രാമന് വിവാദമല്ല, സമാധാനമാണ്, രാമന് നീതിയാണ്, രാമന് സ്ഥായിയാണ്, രാമന് വിശ്വമാണ്, രാമന് ചേതനയാണ്, രാമന് വിശ്വാമാണ്, രാമന് ശാശ്വതമാണ്. നമ്മുടെ നേതാവാണ്. ഇനി ഭാരതത്തെ നയിക്കാന്‍ രാമനുണ്ട്.
ശ്രീരാമചന്ദ്രന് ഇവിടെ ആദരിക്കപ്പെടുമ്പോള്‍ വരാനിരിക്കുന്ന ആയിരമായിരം വര്‍ഷങ്ങള്‍ നാം അനുഗ്രഹിക്കപ്പെട്ടിരിക്കുകയാണ്.. രാജ്യത്തിന്റെ ഉജ്ജ്വലഭാവിക്കാണ് ഇവിടെ തുടക്കമാവുകയാണ്. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനില്‍ സമര്‍പ്പിച്ചുകൊണ്ടാണ് താന്‍ പ്രാണ പ്രതിഷ്ഠയുടെ ഭാഗമായത്. ഈ കാലയളവില്‍ കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: