ന്യൂദൽഹി: പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള രാഷ്‌ട്രീയ നേതാക്കള്‍ക്കൊപ്പം വന്‍ താരനിരയും അയോദ്ധ്യ രാമക്ഷേത്ര പ്രാണ പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു. സംഗീത – സിനിമാ – കായിക രംഗത്തെ താരങ്ങള്‍ മുതല്‍ സാംസ്‌കാരിക രംഗത്തെ താരങ്ങള്‍ വരെയുണ്ട്. പ്രതിഷ്ഠാ ചടങ്ങിന് മണിക്കൂറുകള്‍ക്ക് മുന്‍പേ തന്നെ പ്രമുഖര്‍ എത്തിക്കഴിഞ്ഞു.
പരമ്പരാഗത വസ്തങ്ങൾ അണിഞ്ഞാണ് ഓരോരുത്തരും എത്തിയത്. അമിതാഭ് ബച്ചന്‍, രജനീകാന്ത്, ധനുഷ്, ചിരഞ്ജീവി, ജാക്കി ഷ്റോഫ്, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, കത്രീന കൈഫ്, ആയുഷ് മാൻ ഖുരാന, രാം ചരൺ, രൺദീപ് ഹൂഡ, പവൻ കല്യാൺ തുടങ്ങിയവരാണ് ചടങ്ങില്‍ പങ്കെടുത്ത സിനിമാ താരങ്ങള്‍. ക്രിക്കറ്റ് താരം വിരാട് കോലിയും ഭാര്യ അനുഷ്‌ക ശര്‍മ്മയും ചടങ്ങിനെത്തും. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണിതെന്നായിരുന്നു സംഗീത സംവിധായകന്‍ ശങ്കര്‍ മാഹാദേവന്റെ പ്രതികരണം.
ഇതൊരു നീണ്ട കാത്തിരിപ്പാണ്. ഇവിടെ ആയിരിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്ന് രാംചരൺ പറഞ്ഞു. മഹത്തായ നിമിഷമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിലേക്കുള്ള വിശ്വാസികള്‍ക്ക് ഒപ്പമായിരുന്നു അഭിനേതാവ് അനുപം ഖേറിന്റെ വിമാനയാത്ര. ഈ ദിവസത്തിനായി വര്‍ഷങ്ങളായി കാത്തിരിക്കുന്നുവെന്നായിരുന്നു അനുപം ഖേറിന്റെ പ്രതികരണം.
രാജ്യം മുഴുവന്‍ ആഘോഷിക്കുന്ന നിമിഷമാണെന്നായിരുന്നു ബോളിവുഡ് താരം ഷെഫാലി ഷായുടെ പ്രതികരണം. രാജ്യത്തെ ഏറ്റവും വലിയ സാംസ്‌കാരിക പരിപാടിയാണിതെന്നും ഷെഫാലി ഷാ പറഞ്ഞു. അഭിനേതാവ് രണ്‍ദീപ് ഹൂഡ, ഭാര്യ ലിന്‍ ലൈഷ്റാം എന്നിവര്‍ അയോധ്യയിലേക്കുള്ള വരവ് ഇന്‍സ്റ്റഗ്രാമിലൂടെ ലോകത്തെ അറിയിച്ചു.
അങ്ങേയറ്റം ആവേശത്തോടെയും ആശ്ചര്യത്തോടെയുമാണ് പ്രതിഷ്ഠാ ചടങ്ങിനെത്തുന്നതെന്നായിരുന്നു രണ്‍ദീപ് ഹൂഡയുടെ പ്രതികരണം. ഇതൊരു മതപരമായ ചടങ്ങ് മാത്രമല്ല, സാംസ്‌കാരികവും പൈതൃകവും നിറഞ്ഞ ചടങ്ങ് കൂടിയാണെന്നും രണ്‍ദീപ് ഹൂഡ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: