ന്യൂദല്‍ഹി : അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകളോടനുബന്ധിച്ച് പ്രത്യേക പൂജകള്‍ നടത്തുന്നതിനും ജനങ്ങള്‍ക്ക് കാണുന്നതിനായി ഒരുക്കിയ എല്‍ഇഡി സ്ക്രീനുകള്‍ പിടിച്ചെടുത്ത തമിഴ്നാട് സര്‍ക്കാരിനെതിരെ നടപടി. തമിഴ്നാട്ടിലെ ദേവസ്വം ക്ഷേത്രങ്ങളില്‍ പൂജയ്ക്കും അന്നദാനം നടത്തുന്നതിനും അയോദ്ധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ തത്സമയം ക്ഷേത്രങ്ങള്‍ക്കു മുന്നില്‍ വലിയ സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനിച്ചിരുന്നു. എന്നാല്‍ സ്റ്റാലിന് സര്‍ക്കാര്‍ പോലീസിനെ ഉപയോഗിച്ച് ഇതിനെതിരെ രംഗത്ത് എത്തുകുയും, എഎല്സിഡി സ്ക്രീനുകള്‍ പിടിച്ചെടുത്തതോടെ സംസ്ഥാനത്തെ ബിജെപി നേതൃത്വം സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.
എല്‍ഇഡി സ്ക്രീനോ അന്നദാനമോ വിലക്കരുതെന്ന് തമിഴ്നാട് സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദ്ദേശം നല്കി. അനുമതി തേടിയാല്‍ നിയമപരമായി അനുമതി നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു. ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന പ്രദേശമെന്ന കാരണം ചൂണ്ടിക്കാട്ടി വിലക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു.
തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ തല്‍സമയ സംപ്രേഷണത്തിന് സജ്ജീകരിച്ച നാനൂറോളം സ്ക്രീനുകള്‍ തമിഴ്നാട് പോലീസ് പിടിച്ചെടുത്തത്. ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. തമിഴ്നാട് പോലീസിന്റെ നടപടിക്കെതിരെ സംസ്ഥാന ബിജെപി നേതൃത്വം സുപ്രീംകോടതിയെ സമീപിക്കുകയും ഹര്‍ജി ഇന്ന് തന്നെ പരിഗണിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: