അയോദ്ധ്യ: പ്രാണ പ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് മുന്നോടിയായി അയോദ്ധയില്‍ പൂജകള്‍ക്കും ഹോമങ്ങള്‍ക്കും തുടക്കമായി. രാവിലെ ആറ് മണിയോടെയാണ് പൂജാദികര്‍മ്മങ്ങള്‍ക്ക് തുടക്കമായിട്ടുണ്ട്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും.
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ചടങ്ങില്‍ യജമാന സ്ഥാനമാണ്. ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി പതിനൊന്ന് ദിവസത്തോളമായി വ്രതത്തിലാണ്. അതിനോടനുബന്ധിച്ച് അദ്ദേഹം ഞായറാഴ്ചയോടെ ക്ഷേത്രദര്‍ശനം അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. കേരളത്തില്‍ ഗുരുവായൂരും, തൃപ്രയാര്‍ ക്ഷേത്രത്തിലും അദ്ദേഹം ദര്‍ശനം നടത്തി, ശേഷം തമിഴ്നാട്ടില്‍ ധനുഷ്കോടി കോതണ്ഡ രാമസ്വാമി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി ദര്‍ശനം നടത്തി. നേരത്തെ രാമസേതു നിര്‍മ്മിച്ചെന്ന് വിശ്വസിക്കപ്പെടുന്ന അരിച്ചാല്‍ മുനയും മോദി സന്ദര്‍ശിച്ചിരുന്നു. ഇവിടെ വഴിപാടുകള്‍ നടത്തിയ മോദി, ലങ്കയില്‍ നിന്ന് സീത വന്നിറങ്ങിയെന്ന് വിശ്വസിക്കുന്ന കടല്ക്കരയില് ദശപുഷ്പാഭിഷേകം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ദല്‍ഹിയിലേക്ക് തിരിച്ചത്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും.
ചടങ്ങില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രിയും സര്‍സംഘചാലകും 11ന് ക്ഷേത്രത്തിലെത്തും, ഹനുമാന് ഗഡിയില്‍ ദര്‍ശനം നടത്തിയശേഷമാകും പ്രധാനമന്ത്രി പ്രതിഷ്ഠാ ചടങ്ങിന് എത്തുക. 12.29ന് തുടങ്ങി 84 സെക്കന്‍ഡാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്ക്കായുള്ളത്. 12.20 വരെ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പൂജകള്‍ നടക്കും. 12.20ന് പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങുകള്‍ക്ക് ശേഷം ഒരു മണിയോടെ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കും. ചൊവ്വാഴ്ച മുതല്‍ ക്ഷേത്രം പൊതുജനങ്ങള്‍ക്ക് ദര്‍ശനം നടത്തിനായി തുറന്നുകൊടുക്കും. നാളെ പതിനാല് മണിക്കൂര്‍ ക്ഷേത്രം തുറന്നിരിക്കും. പൊതുജനങ്ങള്‍ക്ക് നാളെ രാവിലെ ആറ് മുതല്‍ ദര്‍ശനം നടത്തുവാന്‍ സാധിക്കും.
പ്രാണ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കുന്നതിനായി വിശിഷ്ട വ്യക്തികളെല്ലാം അയോദ്ധ്യയിലേക്കെത്തിക്കഴിഞ്ഞു. പ്രതിഷ്ഠാ ദിനത്തിന് മുന്നോടിയായി രാജ്യ തലസ്ഥാനത്തടക്കം കനത്ത ജാഗ്രതയും സുരക്ഷയുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 8000 പോലീസ് ഉദ്യോഗസ്ഥരെയാണ് ദല്‍ഹിയിലെ വിവിധ മേഖലകളിലായി വിന്യസിച്ചത്. ഡ്രോണ്‍ നിരീക്ഷണവും പുരോഗമിക്കുന്നുണ്ട്. സംഘര്‍ഷ സാധ്യതയുളള മേഖലകളില്‍ ഫ്ളാഗ് മാര്‍ച്ചും നടത്തുന്നുണ്ട്. ക്ഷേത്രങ്ങളിലും, മാര്‍ക്കറ്റുകളിലും പ്രത്യേകം പരിശോധനയും നിരീക്ഷണവും തുടങ്ങിയതായി ദല്‍ഹി പോലീസ് അറിയിച്ചിട്ടുണ്ട്.
#WATCH | Ayodhya, Uttar Pradesh: Shri Ram Janmabhoomi Temple all set for the Pran Pratishtha ceremony today. pic.twitter.com/83OeMqYBNs
— ANI (@ANI) January 22, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: