മുംബൈ: അയോധ്യാ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ സാധിച്ചില്ലെങ്കിലും മന്ത്രിസഭയ്‌ക്കൊപ്പം അയോധ്യ ക്ഷേത്രത്തിൽ ദർശനം നടത്തുമെന്ന് മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. എംഎൽഎമാരെയും എംപിമാരെയും അയോധ്യയ്‌ക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
രാമക്ഷേത്രം നമ്മുടെ വിശ്വാസവും അഭിമാനവുമാണെന്നും ഉദ്യോഗസ്ഥരെയും ഭക്തരെയും രാമക്ഷേത്രത്തിൽ കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരിയിൽ രാമക്ഷേത്രത്തിൽ ദർശനം നടത്തുമെന്നും നേരത്തേ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഏപ്രിലിൽ ഏക്നാഥ് ഷിൻഡെയും 40 എം എൽഎമാരും അയോദ്ധ്യയിൽ സന്ദർശനം നടത്തിയിരുന്നു. ശ്രീരാമന്റെ അനുഗ്രഹം ഞങ്ങൾക്കൊപ്പമുണ്ടെനന്നും അതിനാലാണ് അമ്പും വില്ലും ചിഹ്നം ലഭിച്ചതെന്നും ഷിൻഡെ അന്ന് പറഞ്ഞത്. മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം അയോദ്ധ്യയിലെ ആദ്യ സന്ദർശനം കൂടിയായിരുന്നു അന്നത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: