ന്യൂദൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി ശക്തമായ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. കുപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ കനത്ത നിയമ നടപടികളായിരിക്കും സ്വീകരിക്കുകയെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം വ്യക്തമാക്കി.
ഇന്ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങുമായി ബന്ധപ്പെട്ടോ അല്ലാതെയോയുള്ള വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. മാധ്യമങ്ങൾക്കും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്കും കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. സമൂഹമാധ്യമങ്ങൾ സർക്കാർ നിരീക്ഷിക്കുമെന്നാണ് മന്ത്രാലയം പറയുന്നത്.
തെറ്റായതോ കൃത്രിമമോ ഉള്ളടക്കം പ്രസിദ്ധീകരിക്കുന്നതിനെതിരെ മാധ്യമങ്ങൾക്കും സമൂഹമാധ്യമങ്ങൾക്കും കേന്ദ്ര സർക്കാർ ശനിയാഴ്ച കർശന നിർദേശം നൽകിയിരുന്നു. സാമുദായിക സൗഹാർദത്തിന് തടസ്സമാകുന്നതും മതസ്പർദ്ധയുളവാക്കുന്നതുമായ സന്ദേശങ്ങൾ പാടില്ല. പ്രകോപനമുണ്ടാക്കുന്ന വ്യാജ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രലയം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: