തിരുവനന്തപുരം: സംസ്ഥാനത്തെ ഡ്രൈവിംഗ് ടെസ്റ്റുകള്‍ കൂടുതല്‍ കടുപ്പമാക്കും. മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പ്രത്യേക താത്പര്യമെടുത്താണ് ഡ്രൈവിംഗ് ടെസ്റ്റും ലേണേഴ്സ് ടെസ്റ്റും പരിഷ്കരിക്കുന്നത്.
അപകടങ്ങള്‍ ഉണ്ടാകുന്നത് ഡ്രൈവിംഗില്‍ മികവില്ലാത്തതു കൊണ്ടാണെന്ന നിഗമനത്തിലാണ് മന്ത്രി പരിഷ്കാരങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.പരിഷ്കാരം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഗതാഗത വകുപ്പ് പത്തംഗ കമ്മീഷനെ നിയമിച്ചു.
സീനിയര്‍ ഡെപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറാണ് പുതിയ സമിതിയുടെ അധ്യക്ഷന്‍. ഇവരോട് ഒരാഴ്ചക്കുള്ളില്‍ നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: