അയോധ്യ: അയോധ്യാ ക്ഷേത്രത്തിന്റെ പണി പൂര്‍ത്തിയാക്കാതെ പ്രാണപ്രതിഷ്ഠ പാടില്ലെന്നും പ്രാണപ്രതിഷ്ഠയില്‍ പങ്കെടുക്കില്ലെന്നും പറഞ്ഞ ജ്യോതിഷപീഠത്തിലെ ശങ്കരാചാര്യര്‍ക്ക് വീണ്ടുവിചാരം. ഞായറാഴ്ച വാര്‍ത്ത ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ താന്‍ മോദിയ്ക്ക് എതിരല്ലെന്നും ഹിന്ദുക്കളുടെ ആത്മാഭിമാനം ഉയര്‍ത്തിയ പ്രധാനമന്ത്രിയാണ് മോദിയെന്നും ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ പറഞ്ഞു.
എഎന്‍ഐ വാര്‍ത്താഏജന്‍സി ഞായറാഴ്ച പുറത്തുവിട്ട് ജ്യോതിഷ് പീഠ ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദയുടെ അഭിമുഖം:
#WATCH | Shankaracharya Avimukteshwaranand Saraswati says, "The truth is, with Narendra Modi becoming the Prime Minister, Hindus' self-respect has awoken. This is not a small thing. We have said it several times publically, we are not anti-Modi but Modi's admirers. We admire him… pic.twitter.com/pVWXxNhigQ
— ANI (@ANI) January 21, 2024
“ഞങ്ങള്‍ മോദി വിരുദ്ധരല്ല. മോദിയെ പ്രശംസിക്കുന്നവരാണ്. ഇത് പല തവണ പറഞ്ഞിട്ടുണ്ട്. ഹിന്ദുക്കള്‍ക്ക് വേണ്ടി ഇത്രയും അടിയുറച്ചുനില്ക്കുന്ന ഒരു പ്രധാനമന്ത്രി സ്വതന്ത്രഇന്ത്യയില് ഉണ്ടായിട്ടില്ല. ഞങ്ങള്‍ ആരെയും വിമര്‍ശിച്ചിട്ടില്ല.” – അദ്ദേഹം പറഞ്ഞു.
“ഹിന്ദുവികാരത്തെ പിന്തുണയ്ക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി. പിന്നെ ഹിന്ദുക്കളായ ഞങ്ങള്‍ എങ്ങിനെയാണ് മോദിയെ എതിര്‍ക്കുക. മാധ്യമങ്ങള്‍ക്ക് ഒറ്റ അജണ്ടയേ ഉള്ളൂ ഞങ്ങളെ മോദി വിരുദ്ധരായി ചിത്രീകരിക്കുക. ജമ്മു കശ്മീരിന്റെ പ്രത്യേകപദവിനല്കുന്ന 370ാം വകുപ്പ് എടുത്തു കളഞ്ഞപ്പോള്‍ ഞങ്ങള്‍ അതിനെ അനുകൂലിച്ചില്ലേ”- ശങ്കരാചാര്യര്‍ ഫറഞ്ഞു.
കോണ്‍ഗ്രസ് ശങ്കരാചാര്യന്മാര്
ഇത്തവണ, അയോധ്യാപ്രാണപ്രതിഷ്ഠയ്ക്ക് മുന്‍പ് കോണ്‍ഗ്രസ് ചില ശങ്കരാചാര്യന്മാരെ കൂട്ടുപിടിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഇരുപതുവര്‍ഷം മുമ്പ് ഇതേ ശങ്കരാചാര്യന്മാരെ കൂട്ടുപിടിച്ച് സോണിയാഗാന്ധി അയോദ്ധ്യാ പ്രക്ഷോഭത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നതായും ചില വാര്‍ത്തകള്‍ പുറത്തുവരുന്നുണ്ട്. . കോണ്‍ഗ്രസ് സ്വാമിയെന്ന വിളിപ്പേരുമായി ജീവിച്ച ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദ സരസ്വതിയായിരുന്നു. പണ്ട് അയോധ്യപ്രശ്നം കത്തിനില്ക്കുമ്പോള് കോണ്‍ഗ്രസ് നേതൃത്വത്തിനൊപ്പം നിന്ന് ദ്വാരകയിലെ ശങ്കരാചാര്യര്‍ അയോദ്ധ്യയില്‍ നിന്ന് വിശ്വഹിന്ദുപരിഷത്തിനെയും സംഘപരിവാര്‍ സംഘടനകളെയും ഒഴിവാക്കാന്‍ ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.. 2019ല്‍ വിധിക്ക് തൊട്ടു മുമ്പും കോണ്‍ഗ്രസ് സ്വാമിയും സംഘവും അയോദ്ധ്യയില്‍ സമാന നീക്കം നടത്തി. എന്നാല്‍ സുപ്രീംകോടതിയുടെ വിധിയോടെ ഇത്തരക്കാരുടെ അയോദ്ധ്യയിലേക്കുള്ള അവസരം കൂടിയാണ് അവസാനിച്ചത്. ദ്വാരകാ ശങ്കരാചാര്യരും പണിപൂര്‍ത്തീകരിക്കാത്ത അയോധ്യാക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠനടത്തരുതെന്ന നിലപാടുമായി മുന്നോട്ട് വന്നിരുന്നു. ഈ വാര്‍ത്തകള്‍ കോണ്‍ഗ്രസ് അനുകൂല മാധ്യമങ്ങള്‍ വലിയ പ്രാചരണം നടത്തുകയും മോദി വിരുദ്ധ ശക്തികള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുകയും ചെയ്തു.
ഇക്കൂട്ടത്തില്‍ ജ്യോതിഷ് പീഠ ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദയും കോണ്‍ഗ്രസിന് അനുകൂലമായ നിലപാടെടുത്തതായി ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ പ്രാണപ്രതിഷ്ഠയ്ക്ക് ഏതാനും മണിക്കൂറുകള്‍ ശേഷിക്കെയാണ് മോദിയെ പ്രശംസിച്ചുകൊണ്ട് ഇദ്ദേഹത്തിന്റെ പ്രസ്താവനകള്‍ പുറത്തുവന്നത്.
ജ്യോതിഷപീഠത്തിലെ ശങ്കരാചാര്യരായ അവിമുക്തേശ്വരാനന്ദയെ കോണ്‍ഗ്രസ് സഹായിച്ചിരുന്നു
ശങ്കരാചാര്യ മഠങ്ങളിലെ അധികാര തര്‍ക്കങ്ങളും സിവില്‍ കേസുകളും അടക്കം പലവിധ വിഷയങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ചില ശങ്കരാചാര്യന്മാരുടെ കോണ്‍ഗ്രസ് വിധേയത്വം. അവിമുക്തേശ്വരാനന്ദ് ജ്യോതിര്‍മഠ ശങ്കരാചാര്യ പദവിയിലേക്ക് എത്തുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. പക്ഷെ പിന്നീട് കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് ചില സഹായങ്ങള്‍ ഇദ്ദേഹത്തിന് ലഭിച്ചിരുന്നു. നെഹ്രു കുടംബവുമായുള്ള മുന്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വരൂപാനന്ദയുടെ ബന്ധവും ശക്തമായിരുന്നു. പലവട്ടം കോടതി കയറിയിറങ്ങിയാണ് ശങ്കാരാചാര്യ പദവിയിലേക്ക് സ്വരൂപാനന്ദ കോണ്‍ഗ്രസ് സഹായത്തോടെ എത്തിയത്. 1990ല്‍ പത്താം നമ്പര്‍ ജന്‍പഥിലെ വസതിയിലേക്ക് രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും താമസത്തിനെത്തുമ്പോള്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തിയത് ദ്വാരകാ ശങ്കരാചാര്യരായിരുന്നുവെന്നോര്‍ക്കണം. അയോദ്ധ്യാ കേസില്‍ ഹിന്ദുക്കള്‍ക്കനുകൂലമായി വിധി വരികയാണെങ്കില്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ സോണിയാഗാന്ധിയും സംഘവും തീരുമാനിച്ചിരുന്നു. അയോദ്ധ്യാ പ്രക്ഷോഭത്തെ നയിച്ച വിഎച്ച്പിയെയും ബിജെപിയേയും അടക്കം അയോദ്ധ്യയില്‍ നിന്നൊഴിവാക്കാനുള്ള നീക്കമായിരുന്നു അത്. 2002ല്‍ ഈ ലക്ഷ്യത്തോടെ മധ്യപ്രദേശിലെ ദിഗൗരിയില്‍ ധര്‍മ്മ സംസദും നടത്തി. മൂന്നു ശങ്കരാചാര്യന്മാര് പങ്കെടുത്ത ധര്‍മ്മ സംസദ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങിന്റെ കൂടി ആശയമായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ സമവായമുണ്ടാക്കാന്‍ മുസ്ലിം കക്ഷികളെയും ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഭൂമി ഭാഗിച്ചെടുക്കുന്ന പ്രത്യേക ഫോര്‍മുലയും കോണ്‍ഗ്രസും ദ്വാരകാ ശങ്കരാചാര്യരും ചേര്‍ന്ന് തയ്യാറാക്കി. എന്നാല്‍ മുസ്ലിം കക്ഷികള്‍ ഇതു ബഹിഷ്ക്കരിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം പാളിയത്. ഹിന്ദുക്കള്‍ക്ക് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ അയോദ്ധ്യയില്‍ നിന്ന് ബിജെപിയേയും വിഎച്ച്പിയേയും പുറത്താക്കുകയാണ് ശങ്കരാചാര്യരുടെ സഹായത്തോടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രഖ്യാപിച്ചിരുന്നു. ദ്വാരകാ ശങ്കരാചാര്യര്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് 99-ാം വയസ്സില്‍ മരിക്കും വരെ കോണ്‍ഗ്രസിനു വേണ്ടി നിരന്തരം രാഷ്ട്രീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. കാലങ്ങളായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ മറ്റൊരുതരം അസ്വസ്ഥതയാണ് അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പുരോഗമിക്കവേ ചില ശങ്കരാചാര്യന്മാരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വ്യക്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: