ചെന്നൈ: തമിഴ്നാട്ടില്‍ മോദിയ്ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു എന്നത് ഏഷ്യാനെറ്റ് ന്യൂസില്‍ വലിയ പ്രാധാന്യത്തോടെ നല്കിയ വാര്‍ത്തയാണ്. ഈ വാര്‍ത്ത കണ്ടാല്‍ നല്ല രസമാണ്. മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയാണത്രെ കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. പ്രതിഷേധത്തില്‍ ഒരു മത്സ്യത്തൊഴിലാളിപോലും ഇല്ല എന്നതാണ് രസകരം. ഇനിയും താഴേക്കിടയിലുള്ള സാധാരണക്കാരെ പത്ത് പേരെ സംഘടിപ്പിക്കാന്‍ കോണ്‍ഗ്രസിനാവില്ലേ?
പ്രതിഷേധ സംഘത്തില്‍ ഉള്ളത് ആകെ 12 പേര്. അവര്‍ കോണ്‍ഗ്രസ് കൊടിയും കുറച്ച് കറുത്ത ബലൂണുകളും പിടിച്ചിരിക്കുന്നു. പ്രതിഷേധക്കാരായ പന്ത്രണ്ട് പേരും തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയുള്ളവരാണെന്ന് കണ്ടാല്‍ അറിയാം. പാമ്പന്പാലത്തിലെത്തിയാണ് ഇവര്‍ പ്രതിഷേധിച്ചത്.
മാധ്യമങ്ങളില്‍ സ്വാധീനം ഉപയോഗിച്ച് വാര്‍ത്ത വരുത്തിക്കുന്ന ഈ രീതി കോണ്‍ഗ്രസിന് ഇനിയും അവസാനിപ്പിച്ചുകൂടേ. പത്ത് വര്‍ഷമായി പ്രതിപക്ഷത്ത് ഇരുന്നിട്ടും ഈ വ്യാജമായ പ്രതിഷേധങ്ങളും സമരങ്ങളും ഇനിയും നിര്‍ത്താറായില്ലേ? മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടിക്കുന്നു എന്നതാണ് ഇവര്‍ മുന്നോട്ട് വെയ്ക്കുന്ന പരാതി. ഇതുകേട്ടാല്‍ കോണ്‍ഗ്രസ് ഭരണകാലത്ത് തമിഴ്നാട്ടില്‍ നിന്നും പോകുന്ന മത്സ്യത്തൊഴിലാളികളെ പിടിച്ചിട്ടേ ഇല്ലെന്ന് തോന്നും. അഴിമിതി നടത്താന്‍ മാത്രം രാഷ്ട്രീയത്തിലിറങ്ങുന്ന നാളുകളെല്ലാം അവസാനിച്ചു എന്ന പ്രഖ്യാപനമാണ് മോദി സ്വന്തം ജീവിതം കൊണ്ട് നല്‍കുന്നത്. ഖജനാവിലെ പണം കട്ടുമുടിക്കാനല്ല, ആ പണം എടുത്ത് ജനങ്ങള്‍ക്ക് ഗുണകരമായ വികസനങ്ങള്‍ നടത്തുകയാണ് ഭരണത്തിലിരിക്കുന്നവര്‍ ചെയ്യേണ്ടത് എന്ന് മോദി എത്രയോ തവണ കാണിച്ച് തന്നിട്ടും എന്തേ കോണ്‍ഗ്രസ് പഠിക്കുന്നില്ല.
കച്ചൈത്തീവ് പ്രശ്നം എന്നെന്നേയ്ക്കുമായി പരിഹരിക്കാനുള്ള ശ്രമമാണ് മോദി നടത്തുന്നത്. 1921 മുതല്‍ നിലനില്‍ക്കുന്ന പ്രശ്നമായതിനാല്‍ അതിന് ചിലപ്പോള്‍ ഇനിയും സമയമെടുക്കും.
വാസ്തവത്തില്‍ മോദി തമിഴ്നാടിന്റെ ഹൃദയത്തിലേക്ക് മെല്ലെ പടരുകയാണ് എന്ന കാര്യം അവിടെയും കോണ്‍ഗ്രസ് മനസ്സിലാക്കുന്നില്ല. ഇത്രയും കാലം മോദിയോട് കടുത്ത എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്ന ഡിഎംകെ പോലും ആ എതിര്‍പ്പുകള്‍ നീക്കിവെച്ചിരിക്കുന്നു. മോദി ഇക്കുറി തമിഴ്നാട്ടില്‍ പോയത് തന്നെ മുഖ്യമന്ത്രിയായ എം.കെ. സ്റ്റാലിന്റെ മകന് ഉദയനിധി ക്ഷണിച്ചിട്ടാണെന്നതാണ് വസ്തുത. ഖേലോ ഇന്ത്യ എന്ന കായികോത്സവം ഉദ്ഘാടനം ചെയ്യാനാണ് മോദി ഉദയനിധിയുടെ ക്ഷണം സ്വീകരിച്ച് തമിഴ്നാട്ടില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: