അഹമ്മദാബാദ് : കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ രാജ്യത്ത് അര്‍ബുദ ചികിത്സയ്ക്കുളള 30 പുതിയ ആശുപത്രികള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്ത് പുതിയ ആശുപത്രികളുടെ നിര്‍മാണം ഇപ്പോള്‍ പുരോഗമിക്കുകയാണ്.
ഗുജറാത്തിലെ ശ്രീ ഖോദല്‍ധാം ട്രസ്റ്റ്-കാന്‍സര്‍ ഹോസ്പിറ്റലിന്റെ ശിലാസ്ഥാപന ചടങ്ങില്‍ വീഡിയോ സന്ദേശത്തിനിടെയാണ് നരേന്ദ്രമോദി ഇക്കാര്യം പറഞ്ഞത്. ഏതൊരു രാജ്യവും വികസിക്കണമെങ്കില്‍ ആളുകള്‍ ശാരീരികക്ഷമതയും ആരോഗ്യവും ഉള്ളവരായിരിക്കണം എന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഗുരുതര രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്ന പാവപ്പെട്ടവരെ സഹായിക്കാനാണ് സര്‍ക്കാര്‍ ആയുഷ്മാന്‍ ഭാരത് യോജനയുമായി മുന്നോട്ടുവന്നിട്ടുളളതെന്ന് മോദി പറഞ്ഞു. ഈ പദ്ധതിയുടെ സഹായത്തോടെ ഇന്ന് ആറ് കോടിയിലധികം ആളുകള്‍ക്ക് ചികിത്സ ലഭിച്ചതായി പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
ആരോഗ്യസംരക്ഷണ മേഖലയിലെ ഗുജറാത്ത് സര്‍ക്കാരിന്റെ ശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി, കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഗുജറാത്ത് ആരോഗ്യപരിപാലന രംഗത്ത് അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും സംസ്ഥാനം ഇന്ത്യയുടെ വലിയ മെഡിക്കല്‍ ഹബ്ബായി മാറുകയാണെന്നും പറഞ്ഞു. 2002 വരെ ഗുജറാത്തില്‍ 11 മെഡിക്കല്‍ കോളേജുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അത് 40 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് എംബിബിഎസ് സീറ്റുകളുടെ എണ്ണം 20 വര്‍ഷത്തിനിടെ ഏകദേശം അഞ്ച് മടങ്ങ് വര്‍ദ്ധിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: