അയോധ്യ : ശ്രീരാമക്ഷേത്ര പ്രാണപ്രതിഷ്ഠയില്‍ സുപ്രധാനമായ രാമയന്ത്രം രൂപകല്പന നിര്‍വഹിച്ചത് ആന്ധ്രാപ്രദേശ് സ്വദേശിയും പരമ രാമഭക്തനുമായ ചിദംബര ശാസ്ത്രി. ശ്രീരാമനോടും ഹനുമാനോടുമുളള അഗാധമായ ഭക്തിയുളള ചിദംബര ശാസ്ത്രി ഹനുമത് ചിട്ടി ജാഗരണ്‍ സമിതിയുടെ പ്രസിഡന്റുമാണ്.
പ്രാണപ്രതിഷ്ഠാ ചടങ്ങില്‍ സുപ്രധാനമാണ് രാമയന്ത്രം. സങ്കീര്‍ണമാണ് രാമയന്ത്രത്തിന്റെ രൂപകല്പന. പ്രതിഷ്ഠാ ചടങ്ങിനായി രാമയന്ത്രം തയ്യാറാക്കാനുള്ള പവിത്രമായ ദൗത്യം 2014-ലാണ് അദ്ദേഹത്തെ ഏല്‍പ്പിക്കുന്നത്.അചഞ്ചലമായ ആത്മീയചര്യയോടും അര്‍പ്പണബോധത്തോടും കൂടി അദ്ദേഹം പുരാതന സംസ്കൃത ലിപിയില്‍ രാമയന്ത്രം തയാറാക്കുകയും മന്ത്രങ്ങള്‍ ആലേഖനം ചെയ്യുകയും അവ ക്ഷേത്ര ട്രസ്റ്റിന് കൈമാറുകയും ചെയ്തു.
പ്രാണപ്രതിഷ്ഠാ സമര്‍പ്പണ വേളയിലെ ആത്മീയ ഊര്‍ജ്ജത്തിന്റെ പവിത്ര സ്പന്ദനങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ രാമ യന്ത്രത്തിന് കഴിയുമെന്നാണ് വിശ്വസിക്കപ്പെടുന്നത്. വിഗ്രഹപ്രതിഷ്ഠയ്ക്ക് ദൈവിക ഊര്‍ജ്ജം പകരുന്നതില്‍ ശാസ്ത്രിയുടെ സംഭാവനയുടെ വലിയ പ്രാധാന്യം ക്ഷേത്ര അധികാരികള്‍ അംഗീകരിക്കുകയും നന്ദി അറിയിക്കുകയും ചെയ്തുിട്ടുണ്ട്.
ഈ പുണ്യ ദൗത്യത്തിനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അനുഗ്രഹീതനാണ് താനെന്ന് ചിദംബര ശാസ്ത്രി. കേവലം ഒരു ഉത്തരവാദിത്തമായിട്ടല്ല മറിച്ച് തനിക്ക് ലഭിച്ച ദൈവിക അവസരമായാണ് അദ്ദേഹം അതിനെ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: