ന്യൂദൽഹി: മണിപ്പൂർ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനത്തിന്റെ സമ്പന്നമായ സംസ്‌കാരത്തിലും പാരമ്പര്യത്തിലും അഭിമാനം കൊള്ളുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ഭാരതത്തിന്റെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നതായും മോദി ആശംസിച്ചു.
‘സംസ്ഥാനത്തെ ജനങ്ങൾക്ക് ആശംസകൾ. ഭാരതത്തിന്റെ പുരോഗതിക്ക് മണിപ്പൂർ ശക്തമായ സംഭാവന നൽകിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ സംസ്കാരത്തിലും പാരമ്പര്യത്തിലും അഭിമാനിക്കുന്നു. മണിപ്പൂരിന്റെ സുസ്ഥിര വികസനത്തിനായി പ്രാർത്ഥിക്കുന്നു’-മോദി ട്വീറ്റ് ചെയ്തു. മണിപ്പൂരിനെ കൂടാതെ മേഘാലയയ്‌ക്കും ത്രിപുരയ്‌ക്കും സംസ്ഥാന രൂപീകരണ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ നേർന്നു.
മേഘാലയയുടെ അവിശ്വസനീയമായ സംസ്‌കാരവും അവിടത്തെ ജനങ്ങളുടെ നേട്ടങ്ങളും ആഘോഷിക്കാനുള്ള അവസരമാണ്. വരും കാലങ്ങളില്‍ മേഘാലയ പുരോഗതിയുടെ പുതിയ ഉയരങ്ങള്‍ കീഴടക്കട്ടെ എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഈ ദിവസം സംസ്ഥാനത്തിന്റെ അതുല്യമായ ചരിത്രവും സമ്പന്നമായ പൈതൃകവും ആഘോഷിക്കട്ടെ എന്നും ത്രിപുരയിലെ ജനങ്ങള്‍ക്ക് സമൃദ്ധിയും ഐക്യവും ആശംസിക്കുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
മണിപ്പൂർ, ത്രിപുര, മേഘാലയ സംസ്ഥാന രൂപീകരണ ദിനത്തിൽ രാഷ്‌ട്രപതി ദ്രൗപതി മുർമുവും ആശംസകൾ നേർന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ സമൃദ്ധിയുടെയും സമാധാനത്തിന്റെയും പാതയിൽ എന്ന് രാഷ്‌ട്രപതി. പ്രകൃതിരമണീയത കൊണ്ടും സാംസ്കാരിക പൈതൃകം കൊണ്ടും സമ്പന്നമാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും രാഷ്‌ട്രപതി പറഞ്ഞു.
മൂന്ന് സംസ്ഥാനങ്ങളും 52-ാമത് സംസ്ഥാനദിനമാണ് ആഘോഷിക്കുന്നത്. 1972ലാണ് സംസ്ഥാനങ്ങള്‍ സംസ്ഥാനപദവി കൈവരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: