Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ക്ഷേത്രമേ ഇല്ലാതിരുന്നിട്ടും രാമേശ്വരത്ത് ശ്രീരാമന്‍ തന്നെ പ്രാണപ്രതിഷ്ഠ നടത്തി: ശ്രീ ശ്രീ രവിശങ്കര്‍

ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ പ്രാണപ്രതിഷ്ഠ നടത്തരുതെന്ന ജ്യോതിഷ് മഠ് ശങ്കരാചാര്യരുടെ വാദം തള്ളിക്കളഞ്ഞ് ശ്രീ ശ്രീ രവിശങ്കര്‍. തമിഴനാട്ടിലെ രാമേശ്വരത്ത് ശിവലിംഗ് പ്രതിഷ്ഠിച്ച് സാക്ഷാല്‍ ശ്രീരാമഭഗവാന്‍ തന്നെ പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ അവിലെ അമ്പലമേ ഇല്ലായിരുന്നു. പിന്നീിടാണ് അവിടെ രാമേശ്വരം ക്ഷേത്രം ഉയരുന്നത്- ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2024, 01:12 am IST
in India

ന്യൂദല്‍ഹി:  ക്ഷേത്രത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകാതെ പ്രാണപ്രതിഷ്ഠ നടത്തരുതെന്ന ജ്യോതിഷ് മഠ് ശങ്കരാചാര്യരുടെ വാദം തള്ളിക്കളഞ്ഞ് ശ്രീ ശ്രീ രവിശങ്കര്‍. തമിഴനാട്ടിലെ രാമേശ്വരത്ത് ശിവലിംഗ് പ്രതിഷ്ഠിച്ച് സാക്ഷാല്‍ ശ്രീരാമഭഗവാന്‍ തന്നെ പ്രാണപ്രതിഷ്ഠ നടത്തുമ്പോള്‍ അവിലെ അമ്പലമേ ഇല്ലായിരുന്നു. പിന്നീിടാണ് അവിടെ രാമേശ്വരം ക്ഷേത്രം ഉയരുന്നത്- ശ്രീ ശ്രീ രവിശങ്കര്‍ പറയുന്നു.

നിര്‍മ്മാണത്തിലിരിക്കുന്ന ക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ട നടത്തുന്നതിനാല്‍ ജനവരി 22ന്റെ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യ അവിമുക്തേശ്വരാനന്ദ സരസ്വതി നടത്തിയ പ്രസ്താവന വലിയ വിവാദമായിരുന്നു. ശങ്കരാചാര്യ മഠങ്ങളിലെ അധികാര തര്‍ക്കങ്ങളും സിവില്‍ കേസുകളും അടക്കം പലവിധ വിഷയങ്ങളില്‍ കെട്ടുപിണഞ്ഞു കിടക്കുന്നതാണ് ചില ശങ്കരാചാര്യന്മാരുടെ കോണ്‍ഗ്രസ് വിധേയത്വം. അവിമുക്തേശ്വരാനന്ദ് ജ്യോതിര്‍മഠ ശങ്കരാചാര്യ പദവിയിലേക്ക് എത്തുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തിരുന്നു. നെഹ്രു കുടംബവുമായുള്ള മുന്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വരൂപാനന്ദയുടെ ബന്ധവും ശക്തമായിരുന്നു. പലവട്ടം കോടതി കയറിയിറങ്ങിയാണ് ശങ്കാരാചാര്യ പദവിയിലേക്ക് സ്വരൂപാനന്ദ കോണ്‍ഗ്രസ് സഹായത്തോടെ എത്തിയത്. 1990ല്‍ പത്താം നമ്പര്‍ ജന്‍പഥിലെ വസതിയിലേക്ക് രാജീവ് ഗാന്ധിയും സോണിയാഗാന്ധിയും താമസത്തിനെത്തുമ്പോള്‍ ഗൃഹപ്രവേശന ചടങ്ങുകള്‍ നടത്തിയത് ദ്വാരകാ ശങ്കരാചാര്യരായിരുന്നുവെന്നോര്‍ക്കണം. അയോദ്ധ്യാ കേസില്‍ ഹിന്ദുക്കള്‍ക്കനുകൂലമായി വിധി വരികയാണെങ്കില്‍ ദ്വാരകാ ശങ്കരാചാര്യര്‍ സ്വാമി സ്വരൂപാനന്ദിന്റെ അധ്യക്ഷതയില്‍ ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്ര നിര്‍മ്മാണം നടത്താന്‍ സോണിയാഗാന്ധിയും സംഘവും തീരുമാനിച്ചിരുന്നു. അയോദ്ധ്യാ പ്രക്ഷോഭത്തെ നയിച്ച വിഎച്ച്പിയെയും ബിജെപിയേയും അടക്കം അയോദ്ധ്യയില്‍ നിന്നൊഴിവാക്കാനുള്ള നീക്കമായിരുന്നു അത്. 2002ല്‍ ഈ ലക്ഷ്യത്തോടെ മധ്യപ്രദേശിലെ ദിഗൗരിയില്‍ ധര്‍മ്മ സംസദും നടത്തി. മൂന്നു ശങ്കരാചാര്യന്മാര്‍ പങ്കെടുത്ത ധര്‍മ്മ സംസദ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ് വിജയ് സിങിന്റെ കൂടി ആശയമായിരുന്നു. അയോദ്ധ്യയിലെ രാമജന്മഭൂമിയില്‍ സമവായമുണ്ടാക്കാന്‍ മുസ്ലിം കക്ഷികളെയും ഇതിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഭൂമി ഭാഗിച്ചെടുക്കുന്ന പ്രത്യേക ഫോര്‍മുലയും കോണ്‍ഗ്രസും ദ്വാരകാ ശങ്കരാചാര്യരും ചേര്‍ന്ന് തയ്യാറാക്കി. എന്നാല്‍ മുസ്ലിം കക്ഷികള്‍ ഇതു ബഹിഷ്‌ക്കരിച്ചതോടെയാണ് കോണ്‍ഗ്രസിന്റെ നീക്കം പാളിയത്. ഹിന്ദുക്കള്‍ക്ക് അനുകൂലമായാണ് കോടതി വിധി വരുന്നതെങ്കില്‍ അയോദ്ധ്യയില്‍ നിന്ന് ബിജെപിയേയും വിഎച്ച്പിയേയും പുറത്താക്കുകയാണ് ശങ്കരാചാര്യരുടെ സഹായത്തോടെ താന്‍ ലക്ഷ്യമിടുന്നതെന്ന് അന്നത്തെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ പ്രഖ്യാപിച്ചിരുന്നു. ദ്വാരകാ ശങ്കരാചാര്യര്‍ മൂന്നുവര്‍ഷങ്ങള്‍ക്കുമുമ്പ് 99-ാം വയസ്സില്‍ മരിക്കും വരെ കോണ്‍ഗ്രസിനു വേണ്ടി നിരന്തരം രാഷ്‌ട്രീയ പ്രസ്താവനകള്‍ നടത്തിയിരുന്നു. കാലങ്ങളായി നടക്കുന്ന ഇത്തരം നീക്കങ്ങളുടെ മറ്റൊരുതരം അസ്വസ്ഥതയാണ് അയോദ്ധ്യയില്‍ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ പുരോഗമിക്കവേ ചില ശങ്കരാചാര്യന്മാരുടെ ഭാഗത്തുനിന്നുണ്ടാവുന്നതെന്ന് വ്യക്തം. പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടത്തുന്നതിനെ എതിര്‍ക്കുന്നുവെന്നാണ് പുരി, ബദരി ശങ്കരാചാര്യന്മാരുടെ നിലപാട്. എന്നാല്‍ എല്ലാ ക്ഷേത്രങ്ങളുടേയും ശ്രീകോവില്‍ നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ പ്രതിഷ്ഠ നടത്താറുണ്ട് എന്ന കാര്യം ഇവര്‍ വിസ്മരിക്കുന്നതിനുപിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യങ്ങളാണുള്ളത്.

 

Tags: VHPPuriShankaracharyaSri Sri RavishankarSri sriDwaraka Shankaracharya
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പട്ടികജാതിക്കാരുടെ അവകാശങ്ങൾ കവർന്നെടുക്കാൻ അനുവദിക്കില്ല : സുപ്രീം കോടതി തീരുമാനം മതംമാറ്റ മാഫിയക്കേറ്റ പ്രഹരമെന്ന് വിഎച്ച്പി

India

സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ഹിന്ദുസമൂഹം മുന്നോട്ട് വരണം: മിലിന്ദ് പരാംഡെ

Vicharam

ബിഎംഎസ്: തൊഴിലാളികളുടെയും രാഷ്‌ട്രത്തിന്റെയും അഭിമാനം

India

‘തൊഴിലാളിയുടെ അഭിമാനം രാഷ്‌ട്രത്തിന്റെ അഭിമാനം’; ബിഎംഎസ് ദേശീയ സമ്മേളനത്തിന് ഇന്ന് തുടക്കം

India

ഗുജറാത്തിലെ നർമ്മദ ജില്ലയിൽ 150-ലധികം ആദിവാസികൾ ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങി : പണവുമായി കറങ്ങുന്ന പാതിരിമാർക്ക് തിരിച്ചടി

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.