തിരുച്ചിറപ്പള്ളി : രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്നാട്ടിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീ രംഗനാഥസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. തമിഴ് പാരമ്പര്യ വസ്ത്രമായ വേഷ്ടിയും അംഗ വസ്ത്രവും അണിഞ്ഞാണ് പ്രധാനമന്ത്രി ക്ഷേത്രത്തിലെത്തി ദര്‍ശനം നടത്തിയത്. അയോധ്യ പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ഈ സന്ദര്‍ശനം.
ശ്രീരംഗം ക്ഷേത്രം തമിഴ്നാട്ടിലെ പുരാതന വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ്. ദര്‍ശനത്തിനിടെ ക്ഷേത്രത്തില്‍ നടന്ന രാമായണശ്ലോക പാരായണത്തിലും പ്രധാനമന്ത്രി പങ്കെടുത്തു. തമിഴ് കവി കമ്പാര്‍ രചിച്ച 12-ാം നൂറ്റാണ്ടിലെ ഇതിഹാസമായ കമ്പ രാമായണ ശ്ലോകമാണ് പണ്ഡിതന്മാര് പാരായണം ചെയ്തത്. ചടങ്ങില്‍ നിരവധി പേര് പങ്കെടുത്തു. ശേഷം ക്ഷേത്രത്തിലെ ആനയ്ക്ക് ഭക്ഷണം നല്‍കുകയും അനുഗ്രഹം വാങ്ങുകയും ചെയ്തു.
തമിഴ് പുരാതന ഗ്രന്ഥങ്ങളില്‍ ഈ ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ ശ്രീരംഗത്തില്‍ സ്ഥിതി ചെയ്യുന്ന ശ്രീ രംഗനാഥര്‍ക്കാണ് ക്ഷേത്രം സമര്‍പ്പിച്ചിരിക്കുന്നത്. മഹാവിഷ്ണുവിനെ ആരാധിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നാണിത്.
#WATCH | Prime Minister Narendra Modi offers prayers at Sri Arulmigu Ramanathaswamy Temple in Rameswaram
The main deity worshipped in this temple is Sri Ramanathaswamy, which is a form of Bhagwan Shiva. It is a widely held belief that the main lingam in this temple was… pic.twitter.com/EF7YBMV87P
— ANI (@ANI) January 20, 2024
രാമേശ്വരം ശ്രീ അരുള്‍മിഗു രാമനാഥസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തി. പ്രത്യേക പൂജകളില്‍ പങ്കെടുക്കുന്നുണ്ട്. വൈകിട്ട് ക്ഷേത്രത്തിലെ ഭജന സന്ധ്യയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. അയോധ്യ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ്വ്രതത്തിലാണ്. കേരളത്തിലെത്തിയപ്പോള്‍ ഗുരുവായൂരിലും തൃപ്രയാര്‍ ക്ഷേത്രത്തിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയിരുന്നു.
#WATCH | Prime Minister Narendra Modi offers prayers at Sri Arulmigu Ramanathaswamy Temple in Rameswaram, Tamil Nadu. The Prime Minister also took a holy dip into the sea here. pic.twitter.com/v7BCSxdnSk
— ANI (@ANI) January 20, 2024
പ്രതികരിക്കാൻ ഇവിടെ എഴുതുക: