കണ്ണൂര്‍ : കണ്ണൂര്‍ റെയിവേ സ്റ്റേഷന് സമീപത്തായി ട്രെയിന്‍ പാളം തെറ്റി. കണ്ണൂര്‍- ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സാണ് പാളം തെറ്റിയത്. ശനിയാഴ്ച രാവിലെ 4.40നാണ് സംഭവം. ആലപ്പുഴയിലേക്ക് പുറപ്പെടുന്നതിനായി ട്രെയിന്‍ പ്ലാറ്റ്ഫോമിലേക്ക് കൊണ്ടുപോകുന്നതിനിടെ പിന്നിലായുള്ള രണ്ട് ബോഗികള്‍ പാളം തെറ്റുകയായിരുന്നു.
യാത്ര തുടങ്ങുന്നതിന് മുന്നേ ആയതിനാല്‍ വന്‍ അപകടം ഒഴിവായി. സംഭവത്തേ തുടര്‍ന്ന് അപകടത്തില്‍പ്പെട്ട ബോഗികള്‍ വേര്‍പ്പെടുത്തി. രാവിലെ 5.10ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിന്‍ ഒരു മണിക്കൂര്‍ വൈകി 6.43നാണ് കണ്ണൂരില്‍നിന്ന് പുറപ്പെട്ടത്.
പ്രധാന പാതയ്ക്ക് സമാന്തരമായുള്ള പാളത്തിലാണ് അപകടം നടന്നത്. ഇതില്‍ സിഗ്നല്‍ ബോക്സ് ഉള്‍പ്പെടെ തകര്‍ന്നിട്ടുണ്ടെങ്കിലും സര്‍വീസുകളെയൊന്നും കാര്യമായി ബാധിച്ചിട്ടില്ല. ട്രെയിന്‍ പാളം തെറ്റിയ സംഭവത്തെക്കുറിച്ചുള്ള കാരണം പരിശോധിച്ചുവരുകയാണെന്ന് റെയില്‍വേ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: