കൊച്ചി: കൊലക്കേസ് പ്രതിക്ക് സീറ്റ് ലഭിച്ച കോളജിന്റെ എതിര്‍പ്പ് അവഗണിച്ച് ഓണ്‍ലൈന്‍ മോഡില്‍ മൂന്ന് വര്‍ഷത്തെ എല്‍എല്‍ബി കോഴ്സ് പഠിക്കാന്‍ ഹൈക്കോടതി അനുമതി നല്കി.വിദ്യാഭ്യാസം കുറ്റവാളിയെ പരിഷ്കരിക്കാനും പുനരധിവസിപ്പിക്കാനും പ്രാപ്തമാക്കുമെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജി പരിഗണിക്കെ ശിക്ഷിക്കപ്പെട്ടയാളെ വിദ്യാഭ്യാസത്തിന് പ്രവേശിപ്പിക്കുന്നതിനെ എതിര്‍ക്കുന്ന കോളജ് നിലപാട് അംഗീകരിക്കാനാകില്ലെന്ന് ജസ്റ്റിസ് ബെച്ചു കുര്യന് തോമസ് നിരീക്ഷിച്ചു. ത്രിവല്‍സര എല്‍എല്‍ബി കോഴ്സിന് ചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന പരീക്ഷ പാസായ ഹര്ജിക്കാരന് മലപ്പുറം കെഎംസിടി ലോ കോളജില്‍ എല്‍എല്‍ബിക്ക് പ്രവേശനം ലഭിച്ചു. കോളജില്‍ ചേരാന്‍ അവധി ലഭിക്കാത്തതിനാല്‍ റിട്ട് ഹര്‍ജിയുമായി കോടതിയെ സമീപിക്കുകയായിരുന്നു.
ഹര്‍ജി എതിര്‍ത്ത കോളജിന്റെ അഭിഭാഷകന് കുറ്റവാളികള്‍ക്ക് പ്രവേശനം നല്‍കുന്നത് കോളജിന്റെ അച്ചടക്കത്തെ ബാധിക്കുമെന്ന് വ്യക്തമാക്കി. സമൂഹത്തിന്റെ താല്പര്യങ്ങളും കുറ്റവാളികളുടെ വിദ്യാഭ്യാസം തുടരാനുള്ള അവകാശങ്ങളും അവരുടെ മൗലികാവകാശങ്ങളുടെ ഭാഗമായി സന്തുലിതമാക്കേണ്ടതിന്റെ പ്രാധാന്യം കോടതി പ്രസ്താവിച്ചിരുന്നു. കുറ്റവാളിയെ പഠിക്കാന്‍ അനുവദിക്കാന്‍ പ്രിന്‍സിപ്പല്‍ സന്നദ്ധത പ്രകടിപ്പിച്ച സംഭവങ്ങള്‍ സുപ്രിംകോടതിയുടെ വിധികളിലുണ്ടെന്നു കോടതി ചൂണ്ടിക്കാട്ടി.
കേസില്‍ പ്രിന്‍സിപ്പല്‍ കുറ്റവാളിയെ നിയമപരമായ കാരണങ്ങളാല്‍ പഠിക്കാന്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പ് ഉന്നയിച്ചിട്ടുണ്ട്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കാനും എല്‍എല്‍ബി കോഴ്സ് തുടരുന്നതിന് ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാനും കോടതി കോളജിനോട് നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: